March 22, 2025

മോദിയുമായുള്ള സന്ദർശനത്തിന് പിന്നാലെ വീണ്ടും ട്രംപിന്റെ നാടുകടത്തൽ; രണ്ട് വിമാനങ്ങളിലായി 119 അനധികൃത കുടിയേറ്റക്കാർ എത്തും

Share Now

മോദിയുമായുള്ള സന്ദർശനത്തിന് പിന്നാലെ വീണ്ടും ട്രംപിന്റെ നാടുകടത്തൽ. രണ്ട് വിമാനങ്ങളിലായി 119 അനധികൃത കുടിയേറ്റക്കാർ നാളെ തിരിച്ചെത്തും. ഫെബ്രുവരി 15 ശനിയാഴ്ച ഒരു വിമാനവും ഞായറാഴ്ച 16 ന് മറ്റൊരു വിമാനവും അമൃത്സറിലെ ഗുരു റാം ദാസ് ഇന്റൻഷണൽ വിമാനത്താവളത്തിൽ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെയാണ് ഇക്കാര്യം പുറത്തുവരുന്നത്.

രണ്ട് വിമാനങ്ങളിലായി അനധികൃത കുടിയേറ്റക്കാർ അമൃത്‍സർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 15 ശനിയാഴ്ച ഒരു വിമാനവും ഞായറാഴ്ച 16 ന് മറ്റൊരു വിമാനവും അമൃത്സറിലെ ഗുരു റാം ദാസ് ഇന്റൻഷണൽ വിമാനത്താവളത്തിൽ എത്തും. മെക്സിക്കോ അതിർത്തിയിലൂടെയും മറ്റ് വഴികളിലൂടെയും അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ഇവർ പിന്നീട് പാസ്‌പോർട്ടുകൾ നശിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

നാടുകടത്തപ്പെട്ടവരിൽ 67 പേർ പഞ്ചാബിൽ നിന്നുള്ളവരും, 33 പേർ ഹരിയാനയിൽ നിന്നുള്ളവരും, എട്ട് പേർ ഗുജറാത്തിൽ നിന്നുള്ളവരും, മൂന്ന് പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും, രണ്ട് പേർ രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഓരോ പേരും എത്തുന്നുണ്ട്. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനുശേഷം യുഎസിൽ നിന്ന് നാടുകടത്തപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ സംഘമാണ് എത്തുന്നത്. ഫെബ്രുവരി 5 ന് അമൃത്സറിൽ എത്തിയ ആദ്യ സംഘത്തിൽ 104 ഇന്ത്യക്കാരുണ്ടായിരുന്നു.

Previous post ‘തൃശൂരിൽ BJPയുടെ വോട്ട് വർധന ഗൗരവം; LDF വോട്ടുകൾ ചോർന്നു, നേതാക്കൾ പണത്തിനു പിന്നാലെ പോകുന്നു’; CPIM പ്രവർത്തന റിപ്പോർട്ട്
Next post ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ