March 22, 2025

വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അള്‍ത്താരയ്ക്കു നേരേ ആക്രമണം; അക്രമി പിടിയില്‍

Share Now

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന അള്‍ത്താരയില്‍ അതിക്രമം. റൊമേനിയന്‍ പൗരനാണ് അതിക്രമിച്ച് കയറിയത്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്നും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

അക്രമി ആയിരക്കണക്കിന് ഡോളര്‍ മൂല്യമുള്ള 19 നൂറ്റാണ്ടില്‍ നിര്‍മിച്ച മെഴുകുതിരിക്കാലുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയെന്നും വത്തിക്കാന്‍ വക്താവ് വെളിപ്പെടുത്തി. മാര്‍പാപ്പ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കുന്ന അള്‍ത്താരയിലേക്ക് ഒരാള്‍ കയറുന്നതും വിരിപ്പടക്കം വലിച്ചു താഴെയിടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. അള്‍ത്താരയ്ക്കു നേരേ സമാനമായ മറ്റൊരു ആക്രമണം 2019ല്‍ നടന്നിരുന്നു. അക്രമിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്.

Previous post സ്‌കൂട്ടര്‍ തട്ടിപ്പില്‍ സിപിഎമ്മുകാര്‍ക്ക് പങ്കുണ്ടെങ്കില്‍ സംഘടനാപരമായി നടപടിയെടുക്കും; പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍
Next post പുഷ്പ 2 വിജയാഘോഷത്തിൽ അബദ്ധത്തിൽ കേരളത്തിലെ നെഗറ്റീവ് റിവ്യൂ