January 19, 2025

ലോസ് ആഞ്ചലസ് നഗരാതിര്‍ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ; ഹോളിവുഡിനും ഭീഷണി; 1400 അഗ്‌നിശമനസേനാംഗങ്ങളെ ഇറക്കിയിട്ടും രക്ഷയില്ല; മഹാ ദുരന്തമായി പ്രഖ്യാപിച്ച് ബൈഡന്‍

Share Now

അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരാതിര്‍ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ. തീ നിയന്ത്രണ വിദേയമാകാത്തതിനെത്തുടര്‍ന്ന് ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
30,000 പേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചു. തീ പടരുന്ന ദിശയില്‍ 13,000 കെട്ടിടങ്ങളും 10,000 വീടുകളുമുണ്ട്. സിനിമാതാരങ്ങളടക്കം സെലിബ്രിറ്റികള്‍ താമസിക്കുന്ന പസഫിക് പാലിസേഡ് പ്രദേശത്ത് 20 ഏക്കറില്‍ ആരംഭിച്ച കാട്ടുതീ അതിവേഗം 3000 ഏക്കറിലേക്കു പടര്‍ന്നു. ആല്‍ട്ടഡേന, സില്‍മാര്‍ പ്രദേശങ്ങളിലായി രണ്ടു കാട്ടുതീയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വരണ്ട കാലാവസ്ഥയും അതിവേഗത്തിലുള്ള കാറ്റും തീപടര്‍ത്തുന്നു. 1400 അഗ്‌നിശമനസേനാംഗങ്ങള്‍ രംഗത്തുണ്ടെങ്കിലും തീ അണയ്ക്കാന്‍ സാധിക്കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

അമേരിക്കന്‍ സിനിമാ വ്യവസായത്തിന്റെ കേന്ദ്രമായ ഹോളിവുഡിലേക്കും തീ വ്യാപിക്കുന്നതായാണു പുറത്തുവരുന്ന റിപ്പോട്ടുകള്‍ പറയുന്നു.

ലോസ് ആഞ്ചലസില്‍ ഉണ്ടായത് കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തമാണെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. സംസ്ഥാനത്തെ സഹായിക്കാന്‍ അധിക ഫെഡറല്‍ ഫണ്ടുകളും വിഭവങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

വൈറ്റ് ഹൗസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികള്‍ വിലയിരുത്തി. കാലിഫോര്‍ണിയയിലെ കാട്ടുതീ ദുരന്തത്തെ മഹാ ദുരന്തമായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിധിക്ക് പിന്നാലെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം, പ്രതികൂട്ടിൽ തളർന്ന് ഇരുന്നു; ആശുപത്രിയിലേക്ക് കൊണ്ടുപോകും
Next post ‘ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെയായിരുന്നു, അനിയനെപ്പോലെ എന്നെ ചേർത്തുപിടിച്ചു’; അനുശോചനം അറിയിച്ച് മോഹൻലാൽ