‘ഇന്ത്യ ഒറ്റ ദിവസം കൊണ്ട് എണ്ണിയത് 64 കോടി വോട്ട്, കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു’; പരിഹസിച്ച് മസ്ക്
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെ പ്രശംസിച്ച് ടെസ്ല സിഇഒ ഇലോൺ മസ്ക്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 18 ദിവസം കഴിഞ്ഞിട്ടും കലിഫോർണിയയിൽ വോട്ടെണ്ണി തീരാത്തതിനെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു മസ്കിന്റെ എക്സ് പോസ്റ്റ്. യുഎസ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടെങ്കിലും കലിഫോർണിയയിൽ ഇനിയും 300,000 വോട്ടുകൾ എണ്ണിയിട്ടില്ല.
‘ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി. കലിഫോർണിയ വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നു’– എന്നായിരുന്നു മസ്കിന്റെ എക്സ് പോസ്റ്റ്.
India counted 640 million votes in 1 day.
— Elon Musk (@elonmusk) November 24, 2024
California is still counting votes 🤦♂️ https://t.co/ai8JmWxas6
യുഎസ് തിരഞ്ഞെടുപ്പിലെ വിജയിയായി ഡോണാൾഡ് ട്രംപ് പ്രഖ്യാപിക്കപ്പെട്ടിട്ട് ആഴ്ചകളായി. എന്നാൽ കാലിഫോർണിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതേയുള്ളൂ.ഏകദേശം 39 ദശലക്ഷം പേരുള്ള കലിഫോർണിയ യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ്.
ഏറ്റവും മന്ദഗതിയിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ കണക്കാക്കുക്കയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണിത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്, 2020ലെ തിരഞ്ഞെടുപ്പിലെ പോലെ തന്നെ ഇവിടെ വോട്ടെണ്ണൽ പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങൾ എടുക്കും എന്നാണ്.
More Stories
കാബൂളില്‍ ചാവേര്‍ ആക്രമണം; താലിബാന് മന്ത്രിയും അംഗരക്ഷകരും കൊല്ലപ്പെട്ടു
കാബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ താലിബാന്റെ അഭയാര്‍ത്ഥി മന്ത്രി ഖലീല്‍ റഹ്മാന് ഹഖാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കാബൂളിലുണ്ടായ ചാവേര്‍ ബോംബ് ആക്രമണത്തിലാണ് ഖലീല്‍ റഹ്മാന് ഹഖാനി കൊല്ലപ്പെട്ടതെന്നാണ് വിവരം....
‘ഡോളറിനെ തൊട്ടാൽ’ ബ്രിക്സ് രാജ്യങ്ങൾക്ക് നൂറ് ശതമാനം നികുതി; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഭീഷണിയുമായി ട്രംപ്
ഡോളറിനെതിരെ നീക്കങ്ങൾ നടത്തിയാൽ ബ്രിക്സ് രാജ്യങ്ങൾക്ക് നൂറു ശതമാനം നികുതി ഏർപ്പെടുത്തുമെന്ന ഭീഷണിയുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ കറൻസി സൃഷ്ടിക്കുകയോ മറ്റ് കറൻസികളെ...
നരേന്ദ്ര മോദിയ്ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ കുറ്റവാളികള്‍; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് ജസ്റ്റിന് ട്രൂഡോ
നരേന്ദ്ര മോദിയ്ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ഖാലിസ്ഥാന്‍ വാദി ഹര്‍ദ്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ബന്ധമുണ്ടെന്ന...
റഷ്യൻ പ്രസിഡണ്ട് പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ ഇന്ത്യയിലേക്ക്; തീയതി ഉടൻ പ്രഖ്യാപിക്കും
റഷ്യൻ പ്രസിഡണ്ട് പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ ഇന്ത്യ സന്ദർശിക്കും. സന്ദർശനം ഉടൻ ഉണ്ടാകും എന്ന് സൂചന. സന്ദർശന തീയതി ഉടൻ പ്രഖ്യാപിക്കും. ജൂലൈയിൽ മോസ്കോയിൽ മോദിയും പുടിനും...
‘രാവണന്റെ നാടിനെ’ നയിക്കാന്‍ ഡോ. ഹരിണി അമരസൂര്യ; ശ്രീലങ്കയില്‍ 21 അംഗമന്ത്രിസഭ അധികാരമേറ്റു; കടം മറികടക്കാന്‍ ചെലവ് ചുരുക്കി ഭരണം
വന്‍ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു. കൊളംബോയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അനിരു കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു....
പാകിസ്ഥാന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; പിന്നാലെ പറന്ന് വട്ടമിട്ട് റാഞ്ചി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
പാകിസ്ഥാന് കസ്റ്റഡിയിലെടുത്ത ഏഴ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇന്ത്യ-പാകിസ്ഥാന് സമുദ്ര അതിര്‍ത്തിയില്‍ നോ ഫിഷിങ് സോണില്‍ ഇന്ത്യന്‍ മത്സ്യബന്ധന കപ്പലിന്റെ...