Breaking News

മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; 84,600 പേജുകളുള്ള കുറ്റപത്രത്തിൽ അഗസ്റ്റിൻ സഹോദരന്മാരടക്കം 12 പ്രതികൾ

മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 84,600 പേജുകളുള്ള കുറ്റപത്രത്തിൽ 12 പ്രതികളാണുള്ളത്. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൽ, വിനീഷ്,...

മുട്ടില്‍ മരംമുറി കേസില്‍ ഇഡി നടപടി തുടങ്ങി; കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം അന്വേഷണമെന്ന് കേന്ദ്രമന്ത്രി; പ്രതികള്‍ ഉടമസ്ഥരായ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരി കൈമാറ്റത്തിലും അന്വേഷണം

മുട്ടില്‍ മരംമുറി കേസില്‍ ഇഡി നടപടി തുടങ്ങി; കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം അന്വേഷണമെന്ന് കേന്ദ്രമന്ത്രി; പ്രതികള്‍ ഉടമസ്ഥരായ മാധ്യമ സ്ഥാപനത്തിന്റെ ഓഹരി കൈമാറ്റത്തിലും അന്വേഷണം മുട്ടില്‍ മരംമുറി കേസ് പ്രതികള്‍ക്കെതിരെ ഇ ഡി അന്വേഷണം...

മുട്ടില്‍ മരം മുറിക്കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങളെ രക്ഷിച്ചെടുക്കാന്‍ നീക്കം; കോടികള്‍ പിഴയടപ്പിക്കാതെ കൈകഴുകി; നടപടികള്‍ വൈകിപ്പിച്ച് റവന്യൂ വകുപ്പ്

വിവാദമായ മുട്ടില്‍ മരം മുറിക്കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്‍മാരെ സംരക്ഷിക്കാന്‍ റവന്യൂവകുപ്പ് നടപടികള്‍ വൈകിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കേരള ലാന്‍ഡ് കണ്‍സെര്‍വന്‍സി ആക്ട് പ്രകാരം പിഴയിടാക്കാനുള്ള നടപടികളാണ് രണ്ട് വര്‍ഷം കഴിയുമ്പോഴും റവന്യൂ വകുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല....

മുട്ടില്‍ മരം മുറിക്കേസ്: ഭൂഉടമകളുടെ പേരില്‍ ഉണ്ടാക്കിയ കത്തുകളെല്ലാം വ്യാജം, മരങ്ങളുടെ ഡി എന്‍ എ ടെസ്റ്റും പ്രതികള്‍ക്കെതിരാകും

മുട്ടില്‍ മരം മുറിക്കേസില്‍ ഭൂഉടമകളുടെ പേരില്‍ ഉണ്ടാക്കിയ അനുമതിക്കത്തുകളെല്ലാം വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മരം മുറിക്കുന്നതിനായി വില്ലേജ് ഓഫീസില്‍ നല്‍കിയ അപേക്ഷകളാണ ്‌വ്യാജമായി ഉണ്ടാക്കിയതെന്ന് കണ്ടെത്തിയത്. വില്ലേജ് ഓഫീസില്‍ നല്‍കിയ എഴുകത്തുകളും പ്രതി...

മുട്ടില്‍ മരംമുറിക്കല്‍ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

മുട്ടില്‍ മരംമുറിക്കല്‍ കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. മുറിച്ചുകടത്തിയ തടികളും രേഖകളും പിടിച്ചെടുത്തിട്ടുള്ള സാഹചര്യമുള്ളതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം...

മുട്ടില്‍ മരംമുറിക്കല്‍ കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

മുട്ടില്‍ മരം മുറിക്കല്‍ കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യഹര്‍ജികളില്‍ കഴിഞ്ഞയാഴ്ച വാദം പൂര്‍ത്തിയായിരുന്നു....

മുട്ടിൽ മരംമുറിക്കേസ് പ്രതികളിൽ നിന്നും ഭീഷണി; പരാതി നൽകി ഡി.എഫ്.ഒ. പി. ധനേഷ് കുമാർ

മുട്ടിൽ മരംമുറിക്കേസിലെ പ്രതികളിൽ നിന്ന് ഭീഷണിയുണ്ടെന്ന് ഡി.എഫ്.ഒ. പി. ധനേഷ് കുമാർ പരാതി നൽകി. എ.ഡി.ജി.പി. ശ്രീജിത്തിനാണ് പരാതി നൽകിയത്. മരംമുറിക്കൽ കേസ് അന്വേഷിച്ച കോഴിക്കോട് ഫ്ലയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. ആയിരുന്നു പി. ധനേഷ്...

മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കാന്‍ എന്‍.ടി സാജന്റെ ഗൂഢാലോചന; നടപടി എടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ്

മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ.ടി സാജനെതിരെ ഗുരുതര കണ്ടെത്തലുകൾ. വനംവകുപ്പിലെ കണ്‍സര്‍വേറ്ററായ ഐ.എഫ്.എസ്. ഉദ്യോഗസ്ഥന്‍ എന്‍.ടി.സാജന്‍ മുഖ്യപ്രതികളുമായി ഗൂഢാലോചന നടത്തിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മരംമുറി കണ്ടെത്തിയ...

പട്ടയ ഭൂമിയിലെ മരം മുറിക്കാനുള്ള ഉത്തരവ്; ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

മുട്ടില്‍ കേസ് പ്രതികളുടെ കൈ ശുദ്ധമല്ലെന്ന് ഹൈക്കോടതി. പ്രതികള്‍ വില്‍പനക്കാരുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. 10000 ക്യുബിക് മീറ്റര്‍ ഈട്ടിത്തടി പ്രതികള്‍ എങ്ങനെ സംഘടിപ്പിക്കുമെന്ന് കോടതി ചോദിച്ചു. വില്ലേജ് ഓഫീസര്‍ പ്രതികളുടെ താത്പര്യത്തിനൊപ്പം നിന്നു. പ്രതികളുടെ...

മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ വീഴ്ച സമ്മതിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍

മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ വീഴ്ച സമ്മതിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍. ചെക്ക് പോസ്റ്റ് ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായും വനം മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്....