March 22, 2025

“ആറന്മുള വള്ളസദ്യക്കായി പുറപ്പെട്ട ചുണ്ടൻവള്ളം മറിഞ്ഞ് കർണ്ണാടയ്ക്ക് വേണ്ടി കളിക്കുന്ന മലയാളി ക്രിക്കറ്റർ മുങ്ങി മരിച്ചു”, എന്നൊരു വാർത്താകോളത്തിൽ ഒതുങ്ങി പോകേണ്ടതായിരുന്ന ക്രിക്കറ്റർ!

Share Now

രാജസ്ഥാനിൽ ജനിച്ച്, കർണ്ണാടകയിലേക്ക് കുടിയേറിപാർത്ത മലയാളി. സ്റ്റേഡിയത്തിലെ സ്പ്രിംങ്കളർ സിസ്റ്റത്തിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന എഞ്ചിനീയറായ അച്ഛനൊപ്പം ചരിത്രമുറങ്ങുന്ന ബാംഗ്ലൂർ ചിന്നസ്വാമിയിലൂടെ കാൽവെച്ചു നടന്നു തുടങ്ങിയവൻ.
കർണാടയ്ക്കായി അരങ്ങേറിയ വർഷം തന്നെ തുടർച്ചയായ മൂന്ന് സെഞ്ച്വറികളോടെ അവർക്ക് രഞ്ജി ട്രോഫി നേടി കൊടുക്കുന്നുണ്ട് അയാൾ. രണ്ട് സീസണുകൾക്ക് ശേഷം, വീണ്ടും കർണ്ണാടക രഞ്ജി ട്രോഫി നേടുമ്പോൾ ഫൈനലിൽ 328 റൺസ് നേടി, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രഞ്ജി ഫൈനലിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരൻ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കുന്നുമുണ്ട് അയാൾ. തുടർന്ന് ഇന്ത്യൻ ഏകദിന ടീമിലും, ടെസ്റ്റ് ടീമിലേക്കും അരങ്ങേറ്റം. ഇന്ത്യൻ കുപ്പായത്തിലും ട്രിപ്പിൾ സെഞ്ച്വറി.

എന്നാൽ, ക്രിക്കറ്റ് റെക്കോർഡ്‌ ബുക്കുകളിൽ പേരെഴുതിചേർത്തു വെച്ചിട്ട്, ഒന്നും പറയാതെ, ഒന്നുമാവാതെ,
തൊട്ടതെല്ലാം പിഴച്ചു പോയൊരു നിരാശയുടെയും അവഗണനയുടെയും, കറുത്തകാലം പിന്നീടങ്ങോട്ട് ജീവിച്ചു തീർക്കുന്നുണ്ട് അയാൾ.
കർണ്ണാടകയുടെ നെടും തൂണായിരുന്നവൻ, ആദ്യം സൈഡ് ബെഞ്ചിലേക്കും, പിന്നീട് ടീമിൽ നിന്ന് തന്നെയും പുറന്തള്ളപ്പെടുന്നു. ജന്മനാടായ കേരളത്തിന്‌ വേണ്ടി കളിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും, മലയാളി എന്ന പേഴ്സണൽ സെന്റിമെൻസിനപ്പുറം, പ്രഫഷണൽ മാനദണ്ഡങ്ങൾക്ക് മുൻ‌തൂക്കം നൽകിയിരുന്ന കേരള ക്രിക്കറ്റ് അസോസിയേഷൻ, ഫോമില്ലാത്ത അയാൾക്ക് സ്ഥാനം നൽകുവാൻ താല്പര്യം കാണിച്ചില്ല.

കരുൺ നായരുടെ ജീവിതം അങ്ങനെ ഉയർച്ച താഴ്ച്ചകളുടെ നിമ്നോന്നതങ്ങൾ നിറഞ്ഞ്, ഒരു സിനോസോഡിയൽ തരംഗം പോലെയായിരുന്നു. ആ യാത്രയിൽ ചിലപ്പോഴൊക്കെ അയാൾ മഹാദ്രികളുടെ അഗ്രത്തു കയറി നിന്ന് ആകാശത്തെ സ്പർശിച്ചു. മറ്റു ചിലപ്പോൾ പമ്പാനദിയുടെ അടിത്തട്ടിൽ ഒരിറ്റു ശ്വാസത്തിനായി പിടഞ്ഞു. പക്ഷെ മുങ്ങി ചത്തൊടുങ്ങിപോകുവാൻ ഒരുക്കമല്ലായിരുന്നു അയാൾ. കർണാടക ഒഴിവാക്കിയവന് , കേരളം വേണ്ടന്ന് വെച്ചവന്, ഒടുവിൽ വിദർഭയിൽ അഭയം. ഇനിയൊരു പുൽനാമ്പുപോലും മുളയ്ക്കില്ലാത്ത മരഭൂമിയെന്ന് കരുതി ഒഴിവാക്കിയത്, തുടർവസന്തങ്ങളുടെ പൂമാരി പെയ്യാൻ പോകുന്നൊരു സ്വപ്നഭൂമിയായിരുന്നുവെന്ന സത്യം പലരും ഇന്ന് തിരിച്ചറിയുന്നു.

വിദർഭയുടെ ജെഴ്സിയിൽ ചുവപ്പെന്നോ വെളുപ്പെന്നോ ഭേദമില്ലാതെ അയാൾ തുകൽ പന്തിനെ അടിച്ചു പറത്തി. വിജയ് ഹസാര ട്രോഫിയിൽ, അഞ്ചു സെഞ്ച്വറികൾ അടക്കം 389 എന്ന അമ്പരപ്പിക്കുന്ന ആവറേജിൽ 7 മത്സരങ്ങളിൽ നിന്ന് 779 റൺസ് നേടി വിദർഭയെ ഫൈനലിൽ എത്തിക്കുന്നു. ഇപ്പോൾ, രഞ്ജി ട്രോഫിയിൽ, 4 സെഞ്ച്വറികൾ അടക്കം 860 റൺസ് നേടി വിദർഭയ്ക്ക് രഞ്ജി കപ്പ്‌ ഉറപ്പിക്കുന്നു.
ഒരിക്കൽ തന്നെ തീർത്തും പ്രഫഷണലായി വേണ്ടന്നു വെച്ച കേരളാ ക്രിക്കറ്റ് അസോസിയേഷനോട്, ഫൈനലിന്റെ വിധി നിർണ്ണയിച്ച, ആദ്യ ഇന്നിങ്സിലെ 86 റൺസും രണ്ടാം ഇന്നിങ്സിലെ 135 റൺസും നേടി കേരളത്തിന്റെ കന്നി കപ്പ്‌ മോഹങ്ങൾക്ക് വിരാമമിടിയിച്ചു കൊണ്ട്, കരുൺ നായർ പറയാതെ പറയുന്നുണ്ടാവും, “സോറി ദേയറീസ് നത്തിങ് പേഴ്സൺ എബൌട്ട്‌ ഇറ്റ്. ആഫ്റ്ററോൾ വീ ആർ ഓൾ പ്രൊഫഷണൽസ്!! “

പമ്പാ നദിയുടെ അഗാധതകളിലേയ്ക്കാഴ്‌ന്നു പോയി മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട് കരുൺ നായർ. ” ആറന്മുള വള്ളസദ്യക്കായി പുറപ്പെട്ട ചുണ്ടൻവള്ളം മറിഞ്ഞ് കർണ്ണാടയ്ക്ക് വേണ്ടി കളിക്കുന്ന മലയാളി ക്രിക്കറ്റർ മുങ്ങി മരിച്ചു “, എന്നൊരു വാർത്താകോളത്തിൽ ഒതുങ്ങി പോകേണ്ടതായിരുന്നു അന്ന്. ഊർന്നു പോയ ജീവനെ തിരികെ പിടിച്ചു കയറിവന്ന്, മാസങ്ങൾക്കിപ്പുറം ഇന്ത്യയുടെ വെളുത്തകുപ്പായമണിഞ്ഞ്, ചെപ്പോക്കിൽ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിൾ സെഞ്ച്വറി നേടുന്നുണ്ട് അയാൾ. വിരേന്ദ്ര സേവാഗിന് ശേഷം ആ നേട്ടം കൈവരിക്കുന്ന ഒരേ ഒരു ഇന്ത്യക്കാരൻ. അരങ്ങേറി ഏറ്റവും വേഗത്തിൽ അന്താരാഷ്ട്ര ട്രിപ്പിൾ സെഞ്ച്വറിനേടിയ ക്രിക്കറ്റർ.

രാജസ്ഥാനിൽ ജനിച്ച്, കർണ്ണാടകയിലേക്ക് കുടിയേറിപാർത്ത മലയാളി. സ്റ്റേഡിയത്തിലെ സ്പ്രിംങ്കളർ സിസ്റ്റത്തിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന എഞ്ചിനീയറായ അച്ഛനൊപ്പം ചരിത്രമുറങ്ങുന്ന ബാംഗ്ലൂർ ചിന്നസ്വാമിയിലൂടെ കാൽവെച്ചു നടന്നു തുടങ്ങിയവൻ.
കർണാടയ്ക്കായി അരങ്ങേറിയ വർഷം തന്നെ തുടർച്ചയായ മൂന്ന് സെഞ്ച്വറികളോടെ അവർക്ക് രഞ്ജി ട്രോഫി നേടി കൊടുക്കുന്നുണ്ട് അയാൾ. രണ്ട് സീസണുകൾക്ക് ശേഷം, വീണ്ടും കർണ്ണാടക രഞ്ജി ട്രോഫി നേടുമ്പോൾ ഫൈനലിൽ 328 റൺസ് നേടി, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രഞ്ജി ഫൈനലിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരൻ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കുന്നുമുണ്ട് അയാൾ. തുടർന്ന് ഇന്ത്യൻ ഏകദിന ടീമിലും, ടെസ്റ്റ് ടീമിലേക്കും അരങ്ങേറ്റം. ഇന്ത്യൻ കുപ്പായത്തിലും ട്രിപ്പിൾ സെഞ്ച്വറി.

എന്നാൽ, ക്രിക്കറ്റ് റെക്കോർഡ്‌ ബുക്കുകളിൽ പേരെഴുതിചേർത്തു വെച്ചിട്ട്, ഒന്നും പറയാതെ, ഒന്നുമാവാതെ,
തൊട്ടതെല്ലാം പിഴച്ചു പോയൊരു നിരാശയുടെയും അവഗണനയുടെയും, കറുത്തകാലം പിന്നീടങ്ങോട്ട് ജീവിച്ചു തീർക്കുന്നുണ്ട് അയാൾ.
കർണ്ണാടകയുടെ നെടും തൂണായിരുന്നവൻ, ആദ്യം സൈഡ് ബെഞ്ചിലേക്കും, പിന്നീട് ടീമിൽ നിന്ന് തന്നെയും പുറന്തള്ളപ്പെടുന്നു. ജന്മനാടായ കേരളത്തിന്‌ വേണ്ടി കളിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും, മലയാളി എന്ന പേഴ്സണൽ സെന്റിമെൻസിനപ്പുറം, പ്രഫഷണൽ മാനദണ്ഡങ്ങൾക്ക് മുൻ‌തൂക്കം നൽകിയിരുന്ന കേരള ക്രിക്കറ്റ് അസോസിയേഷൻ, ഫോമില്ലാത്ത അയാൾക്ക് സ്ഥാനം നൽകുവാൻ താല്പര്യം കാണിച്ചില്ല.

കരുൺ നായരുടെ ജീവിതം അങ്ങനെ ഉയർച്ച താഴ്ച്ചകളുടെ നിമ്നോന്നതങ്ങൾ നിറഞ്ഞ്, ഒരു സിനോസോഡിയൽ തരംഗം പോലെയായിരുന്നു. ആ യാത്രയിൽ ചിലപ്പോഴൊക്കെ അയാൾ മഹാദ്രികളുടെ അഗ്രത്തു കയറി നിന്ന് ആകാശത്തെ സ്പർശിച്ചു. മറ്റു ചിലപ്പോൾ പമ്പാനദിയുടെ അടിത്തട്ടിൽ ഒരിറ്റു ശ്വാസത്തിനായി പിടഞ്ഞു. പക്ഷെ മുങ്ങി ചത്തൊടുങ്ങിപോകുവാൻ ഒരുക്കമല്ലായിരുന്നു അയാൾ. കർണാടക ഒഴിവാക്കിയവന് , കേരളം വേണ്ടന്ന് വെച്ചവന്, ഒടുവിൽ വിദർഭയിൽ അഭയം. ഇനിയൊരു പുൽനാമ്പുപോലും മുളയ്ക്കില്ലാത്ത മരഭൂമിയെന്ന് കരുതി ഒഴിവാക്കിയത്, തുടർവസന്തങ്ങളുടെ പൂമാരി പെയ്യാൻ പോകുന്നൊരു സ്വപ്നഭൂമിയായിരുന്നുവെന്ന സത്യം പലരും ഇന്ന് തിരിച്ചറിയുന്നു.

വിദർഭയുടെ ജെഴ്സിയിൽ ചുവപ്പെന്നോ വെളുപ്പെന്നോ ഭേദമില്ലാതെ അയാൾ തുകൽ പന്തിനെ അടിച്ചു പറത്തി. വിജയ് ഹസാര ട്രോഫിയിൽ, അഞ്ചു സെഞ്ച്വറികൾ അടക്കം 389 എന്ന അമ്പരപ്പിക്കുന്ന ആവറേജിൽ 7 മത്സരങ്ങളിൽ നിന്ന് 779 റൺസ് നേടി വിദർഭയെ ഫൈനലിൽ എത്തിക്കുന്നു. ഇപ്പോൾ, രഞ്ജി ട്രോഫിയിൽ, 4 സെഞ്ച്വറികൾ അടക്കം 860 റൺസ് നേടി വിദർഭയ്ക്ക് രഞ്ജി കപ്പ്‌ ഉറപ്പിക്കുന്നു.
ഒരിക്കൽ തന്നെ തീർത്തും പ്രഫഷണലായി വേണ്ടന്നു വെച്ച കേരളാ ക്രിക്കറ്റ് അസോസിയേഷനോട്, ഫൈനലിന്റെ വിധി നിർണ്ണയിച്ച, ആദ്യ ഇന്നിങ്സിലെ 86 റൺസും രണ്ടാം ഇന്നിങ്സിലെ 135 റൺസും നേടി കേരളത്തിന്റെ കന്നി കപ്പ്‌ മോഹങ്ങൾക്ക് വിരാമമിടിയിച്ചു കൊണ്ട്, കരുൺ നായർ പറയാതെ പറയുന്നുണ്ടാവും, “സോറി ദേയറീസ് നത്തിങ് പേഴ്സൺ എബൌട്ട്‌ ഇറ്റ്. ആഫ്റ്ററോൾ വീ ആർ ഓൾ പ്രൊഫഷണൽസ്!! “

Previous post ‘കൗമാരക്കാരിൽ വയലൻസും മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നു, സിനിമയ്ക്ക് വലിയ പങ്കുണ്ട്’; കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കുമെന്ന് എംബി രാജേഷ്
Next post ജനങ്ങള്‍ സര്‍ക്കാരിനോട് യാചിക്കുന്നത് ഒരു ശീലമാക്കി; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്