January 19, 2025

രോഹിത് ശർമ്മയെ ചാമ്പ്യൻസ് ട്രോഫിയുടെ പരിസരത്ത് പോലും അടുപ്പിക്കരുത്; താരത്തിന് നേരെ വൻ ആരാധകർ രോക്ഷം

Share Now

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയൻ ടീം പരിതാപകരമായ കാണുന്ന ഏക ഇന്ത്യൻ താരമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ. നാളുകൾ ഏറെയായി ടീമിൽ മോശമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്. അഞ്ചാമനായി ഇറങ്ങിയപ്പോഴും ഓപണിംഗിൽ ഇറങ്ങിയപ്പോഴും എല്ലാം താരം ഫ്ലോപ്പ് ആയിരുന്നു. ഇന്നത്തെ മത്സരത്തിലും അത് തന്നെ അദ്ദേഹം ആവർത്തിച്ചു.

അഞ്ച് പന്തിൽ വെറും മൂന്നു റൺസ് നേടി രോഹിത് വീണ്ടും ആരാധകർക്ക് നിരാശ സമ്മാനിച്ചു. ബാറ്റിംഗിൽ മാത്രമല്ല ക്യാപ്റ്റൻസിയിലും അദ്ദേഹം ഫ്ലോപ്പായിരുന്നു. മൂന്നു ടെസ്റ്റുകളിലായി മോശമായ പ്രകടനം നടത്തുന്ന താരമായ മുഹമ്മദ് സിറാജിനെ വീണ്ടും പരീക്ഷിച്ച് ഓസ്‌ട്രേലിയക്ക് കാര്യങ്ങൾ എളുപ്പമാകുകയാണ് രോഹിത് ചെയ്യുന്നത്. 15 അംഗ സ്‌ക്വാഡിൽ സിറാജിനെക്കാൾ മികച്ച പ്രകടനം കാഴ്ച വെക്കാൻ കെല്പുള്ള താരങ്ങളെ എന്ത് കൊണ്ടാണ് അദ്ദേഹം പരീക്ഷിക്കാത്തത് എന്നാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.

മോശമായ ഫോമിൽ തുടരുന്ന രോഹിത് ശർമ്മയെ അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുപ്പിക്കരുത് എന്നാണ് ആരാധകരുടെ അഭിപ്രായം. ഈ വർഷം നടന്ന ഏകദിന മത്സരങ്ങളിലും അദ്ദേഹം മോശമായ പ്രകടനങ്ങൾ ആയിരുന്നു നടത്തിയിരുന്നത്.

നിലവിൽ മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസിൽ നിൽക്കുകയാണ്. ഇന്ത്യക്ക് വേണ്ടി യശസ്‌വി ജയ്‌സ്വാൾ (82), വിരാട് കോഹ്ലി (36) എന്നിവർ മാത്രമാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. കെ എൽ രാഹുൽ 24 റൺസ് നേടി ഭേദപ്പെട്ട പ്രകടനം നടത്തി. ഇപ്പോൾ ക്രീസിൽ നിൽക്കുന്നത് റിഷഭ് പന്തും, രവീന്ദ്ര ജഡേജയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സന്ധ്യയ്ക്ക് വാതില്‍ നടയില്‍ വിളക്ക് കൊളുത്തി വെച്ചാൽ
Next post യാത്രയയക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരുമില്ല, ആരിഫ് മുഹമ്മദ് ഖാൻ മടങ്ങി; ചർച്ചയായി ജസ്റ്റിസ് പി സദാശിവത്തിന്റെ യാത്രയയപ്പ്