December 12, 2024

പി.വി അൻവറിനെതിരെ കേസെടുക്കാൻ കോടതി അനുമതി തേടി ചേലക്കര പൊലീസ്

Share Now

ചേലക്കരയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താ സമ്മേളനം നടത്തിയതിൽ പിവി അൻവറിനെതിരെ കേസെടുക്കാൻ പൊലീസ്. ചേലക്കര പോലീസ് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയുടെ അനുമതി തേടി. കേസെടുക്കാൻ തൃശൂർ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പൊലീസ് നീക്കം.

കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ കേസെടുക്കും. വാർത്താ സമ്മേളനം നടത്തരുതെന്ന് നോട്ടീസ് നൽകിയിട്ടും നിർദ്ദേശം ലംഘിച്ച് പിവി അൻവർ വാർത്ത സമ്മേളനം നടത്തിയെന്നാണ് കണ്ടെത്തൽ. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിവേകിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്ന് പി വി അൻവർ ആരോപിച്ചിരുന്നു. എന്തിനാണ് പിണറായി ഭയക്കുന്നതെന്ന് അൻവർ വാർത്താസമ്മേളനത്തിൽ ചോദിച്ചു. ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല. കോൺഗ്രസിൽ നിന്ന് വന്ന ഏതോ ഒരു അലവലാതിയുമായി എന്തിനാണ് ഏറ്റുമുട്ടാൻ നിൽക്കുന്നത്. ചെറുതുരുത്തിയിൽ നിന്ന് കിട്ടിയ പണം ആരുടേതാണ്? ആർക്കായിരുന്നു അവിടെ ചുമതല? മരുമോനായിരുന്നില്ലേ ചുമതല? കോളനികളിൽ ഇടതുമുന്നണി പണം വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നൽകുന്നു. കവറിൽ പണം കൂടി വെച്ചാണ് കോളനികളിൽ സ്ലിപ് നൽകുന്നത്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് എൽഡിഎഫെന്നും അൻവർ ആരോപിച്ചു.

വാർത്താ സമ്മേളനം തുടരുന്നതിനിടെ പി.വി.അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥരോട് അൻവർ തർക്കിക്കുകയായിരുന്നു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘ഇ പി സഹോദരനെപ്പോലെ, എനിക്കെതിരെ പറയുമെന്ന് തോന്നുന്നില്ല, ആത്മകഥ വിവാദത്തിന് പിന്നില്‍ പി ശശിയും ലോബിയും’, പി വി അന്‍വര്‍
Next post ജി പി ജയരാജന്റെ പുസ്തക വിവാദം ഗൂഢാലോചനയെന്ന് കെ രാധാകൃഷ്ണന്‍