
‘തൃശൂരിൽ BJPയുടെ വോട്ട് വർധന ഗൗരവം; LDF വോട്ടുകൾ ചോർന്നു, നേതാക്കൾ പണത്തിനു പിന്നാലെ പോകുന്നു’; CPIM പ്രവർത്തന റിപ്പോർട്ട്
തൃശൂരിൽ ബിജെപിയുടെ വോട്ട് വർധന അതീവ ഗൗരവത്തോടെ കാണണമെന്ന് സിപിഐഎം ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട്. എൽഡിഎഫ് വോട്ടുകൾ ചോർന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂർ ജില്ലയിലെ നേതാക്കൾ പണത്തിനു പിന്നാലെ പോകുന്നുവെന്ന് ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ടിൽ അതിരൂക്ഷ വിമർശനം ഉയർന്നു.
യുഡിഎഫിന്റെ വോട്ടുകൾ വൻതോതിൽ ചോർന്നു. എൽഡിഎഫിന്റെ അടക്കം വോട്ട് ചോർച്ച ഉണ്ടായതാണ് ബിജെപിക്ക് ജയിക്കാൻ സാഹചര്യം ഒരുക്കിയതെന്ന് റിപ്പോർട്ടിൽ വിലയിരുത്തൽ. സുനിൽകുമാറിൻ്റെ വ്യക്തിപ്രഭാവത്തിൽ ലഭിച്ച വോട്ടുകളാണ് നേട്ടമായതെന്നും ജില്ലാ സെക്രട്ടറി എംഎം വർഗീസ് അവതരിപ്പിച്ച സിപിഐഎം പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലാണ് നേതാക്കൾക്കെതിരെ വിമർശനം ഉയർന്നത്. പണത്തിനു പിന്നാലെ പോകുന്ന പ്രവണത തൃശ്ശൂർ ജില്ലയിൽ നേതാക്കൾക്കിടയിൽ വർദ്ധിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയുടെ പ്രവർത്തനത്തിൽ മോശം പ്രവണതകൾ കടന്നുകൂടിയെന്നും വിമർശനം. ഇതിന് തടയിടേണ്ടതുണ്ടെന്ന് സംഘടനാ റിപ്പോർട്ടിൽ പറയുന്നു.
എസ്എഫ്ഐക്കെതിരെയും ഡിവൈഎഫ്ഐക്കെതിരെയും സംഘടനാ റിപ്പോർട്ടിൽ വിമർശനം ഉയർന്നു. ഡിവൈഎഫ്ഐ ജില്ലയിൽ നിർജീവമാണെന്നും താഴെത്തട്ടിൽ സംഘടനയില്ലാത്ത സാഹചര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. യൂണിറ്റ് കമ്മറ്റികൾ പോലും പ്രവർത്തിക്കുന്നില്ല. എസ്എഫ്ഐയുടെ പ്രവർത്തനവും താഴെത്തട്ടിൽ നിശ്ചലം എന്ന് സംഘടനാ റിപ്പോർട്ടിൽ വിമർശനം.
More Stories
‘സിപിഐഎമ്മിന് രണ്ട് കോടി, കോണ്‍ഗ്രസിന് ഒരു കോടി’; എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ കമ്പനി പണം നൽകിയെന്നാരോപിച്ച് സി കൃഷ്ണകുമാര്‍
സിപിഐഎമ്മിനും കോണ്‍ഗ്രസിനും എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ കമ്പനി പണം നൽകിയെന്നാരോപിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍. സിപിഐഐം പാലക്കാട് ജില്ലാ കമ്മിറ്റിക്ക് രണ്ട് കോടി രൂപയും...
ബിജെപിയുടെ ഇരട്ട എന്ജിന് സര്‍ക്കാരില്‍ ജനങ്ങള്‍ വിശ്വസിക്കുന്നു; കുറേ വര്‍ഷങ്ങളായുള്ള എന്റെ സങ്കടങ്ങള്‍ മാറി; ഡല്‍ഹിയിലെ ജനങ്ങള്‍ വികസന പൂക്കാലം ഒരുക്കുമെന്ന് മോദി
ബിജെപിയുടെ ഇരട്ട എന്ജിന് സര്‍ക്കാരില്‍ ജനങ്ങള്‍ വിശ്വസിക്കുന്നുവെന്ന് ഡല്‍ഹിയിലെ ഫലം സൂചിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആം ആദ്മി പാര്‍ട്ടിയെ പുറത്താക്കിയ ഡല്ഹിക്കാര് അവരില്‍നിന്ന് മോചിതരായി. ഡല്‍ഹി...
ഡൽഹിയിൽ അധികാരം ഉറപ്പിച്ച് ബിജെപി; തലസ്ഥാനത്ത് വിജയാഘോഷം തുടങ്ങി
27 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ വീണ്ടും അധികാരത്തിലെത്തുകയാണ് ബിജെപി. നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബിജെപി കുതിക്കുകയാണ്. ആപ്പിന് ശക്തികേന്ദ്രങ്ങളിൽ കാലിടറിയപ്പോള്‍ ബി...
സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കി പുതിയ പരീക്ഷണം; ബിജെപിയില്‍ വന്‍ അഴിച്ചുപണി
സംസ്ഥാന ബിജെപിയില്‍ വന്‍ അഴിച്ചുപണി.സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കി പാര്‍ട്ടിയുടെ പുതിയ പരീക്ഷണം. സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംഘടന ജില്ലാ പ്രസിഡന്റുമാരാകും. 4 വനിതകള്‍ ജില്ലാ...
കര്‍ണാടകയില്‍ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കും; സൂചന നല്കി സിദ്ധരാമയ്യ
കര്‍ണാടകയില്‍ മുഖ്യമന്ത്രി പദം ഡികെ ശിവകുമാറിന് കൈമാറുമെന്ന സൂചന നല്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. 2023ലെ നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നാലെ ഡികെ ശിവകുമാറും സിദ്ധരാമയ്യയും മുഖ്യമന്ത്രി...
വയനാട് മുസ്ലിം സാന്ദ്രതയുള്ള മണ്ഡലം, മൂന്ന് മണ്ഡലം മലപ്പുറം ജില്ലയിലാണ്; എസ്ഡിപിഐ, ജമാഅത്ത് വോട്ട് വാങ്ങിയാണ് രാഹുലും പ്രിയങ്കയും ജയിച്ചതെന്ന് പറയുമ്പോൾ പൊള്ളേണ്ട: എം.വി ഗോവിന്ദൻ
വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചത് ജമാഅത്ത്, എസ്ഡിപിഐ വോട്ട് വാങ്ങിയാണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. “രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമൊക്കെ...