Breaking News

ഏറ്റവും അപകടകാരിയായ വകഭേദം, ഡെല്‍റ്റാ വേരിയന്റിനെ പറ്റി കൂടുതല്‍ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ജനീവ : ഡെല്‍റ്റാ വേരിയന്റിനെ പറ്റി കൂടുതല്‍ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കണ്ടെത്തിയ കൊറോണ വൈറസില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വേഗമേറിയതും ശക്തമായതുമായ കൊറോണ വൈറസ് വകഭേദമാണ് ഡെല്‍റ്റ വേരിയന്റ് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു....

കോവിഡ് : സൗജന്യ റേഷൻ നവംബർ വരെ നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : കോവിഡ് പശ്ചാത്തലത്തിൽ സൗജന്യ റേഷൻ നവംബർ വരെ നൽകാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം അഞ്ച് മാസം കൂടി സൗജന്യ ഭക്ഷ്യധാന്യം നൽകുന്നതിനാണ് അംഗീകാരം നൽകിയത്....

നീരവ് മോദിക്ക് തിരിച്ചടി; ഇന്ത്യയിലേക്ക് മടക്കി അയക്കുന്നതിനെതിരായ ഹര്‍ജി യുകെ ഹൈക്കോടതി തള്ളി

വായ്പാ തട്ടിപ്പ് കേസില്‍ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയിലേക്ക് മടക്കി അയക്കുന്നതിനെതിരായ ഹര്‍ജി യുകെ ഹൈക്കോടതി തള്ളി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി 2018 ജനുവരിയിലാണ്...

വാക്‌സിൻ ലഭിക്കാൻ പുതിയ വ്യവസ്ഥകൾ: താമസരേഖയോ,ഫോണ്‍ നമ്പറോ വേണ്ട; ഐ.ഡി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പ്രത്യേക സംവിധാനം

താമസ രേഖകളില്ലാതെ കൊവിഡ് പ്രതിരോധ വാക്‌സിൻ ലഭിക്കില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളെ തള്ളി കേന്ദ്ര സർക്കാർ. താമസ രേഖകളില്ലാത്തവർക്കും വാക്‌സിൻ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാജ്ഞാനം, സ്മാര്‍ട്ട്ഫോണ്‍,...

വാക്സിൻ പ്രതിരോധം ; സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം ഒരു കോടി കടന്നു

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം ഒരു കോടി കടന്നു. എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് വാക്‌സിനേഷനിൽ മുന്നിൽ. ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. 1,00,69,673 പേര്‍ക്കാണ് സംസ്ഥാനത്ത് ഒന്നാം...

സേലത്ത് മധ്യവയസ്‌കനെ പൊലീസ് ലാത്തി കൊണ്ട് അടിച്ചുകൊന്നു

തമിഴ്നാട്ടിലെ സേലത്ത് പൊലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കൻ മരിച്ചു. എടയപ്പട്ടി സ്വദേശി മുരുകേശൻ (47) ആണ് മരിച്ചത്. കര്‍ഷകനായ മുരുകേശനെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്ന് ആരോപിച്ചാണ് പൊലീസ് ലാത്തി കൊണ്ട് മര്‍ദ്ദിച്ച്‌...

എല്ലാം സ്വകാര്യ ആശുപത്രിയുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കരുത്; മുറിവാടക തീരുമാനിക്കാൻ അനുവദിക്കരുത്, സർക്കാർ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

കോവിഡ് ചികിത്സ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. മുറികളിലെ കോവിഡ് ചികിത്സാ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന ഭേദഗതിയാണ് ഹൈക്കോടതി തടഞ്ഞത്. സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് എല്ലാം...

പ്രണയിച്ചതിന് യുവാവിനെയും യുവതിയെയും കെട്ടിയിട്ട് തലയ്ക്കടിച്ചു കൊന്നു

കർണാടകയിൽ പ്രണയിച്ച യുവാവിനെയും യുവതിയെയും കെട്ടിയിട്ട് തലയ്ക്ക് കല്ലു കൊണ്ട് അടിച്ചു കൊന്നു. ദളിത് യുവാവിനെയും മുസ്ലിം യുവതിയെയുമാണ് പ്രണയിച്ചതിന് യുവതിയുടെ വീട്ടുകാർ ദാരുണമായ രീതിയിൽ തലയ്ക്ക് അടിച്ചു കൊന്നത്. വിജയപുര ജില്ലയിൽ ഇന്നലെ...

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ; ആർ.നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയോഗിച്ചു

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസർ ആയി നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒരു വനിതാ എസ്.ഐ അവരെ സഹായിക്കും. 94...

സംസ്ഥാനത്ത് ഇന്ന് 12,787 പേർക്ക് കോവിഡ്; 150 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 10.29%

സംസ്ഥാനത്ത് ഇന്ന് 12,787 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂർ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂർ 607, കാസർഗോഡ്...