December 12, 2024

കേരള സാരിയിൽ പാർലമെന്റിൽ, ഭരണഘടന കയ്യിലേന്തി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക ഗാന്ധി

Share Now

വയനാട്ടിൽ നിന്നുള്ള ലോക്സഭാംഗമായ പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുമാതൃക കയ്യിലേന്തിയാണ് പ്രിയനാക സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിൽനിന്നുള്ള ഏക വനിതാ ലോക്സഭാംഗമാണ് പ്രിയങ്ക.

അമ്മ സോണിയ ഗാന്ധിയ്ക്കും ലോക്സഭാ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധിയ്ക്കും ഒപ്പം ലോക്സഭയിൽ എത്തിയ പ്രിയങ്കയെ വലിയ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. കസവ് സാരിയുടുത്താണ് പ്രിയങ്ക പാർലമെന്റിലേക്ക് എത്തിയത്. നവംബർ 30, ഡിസംബർ 1 തീയതികളിൽ വയനാട്ടിൽ എത്തുന്ന പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ പര്യടനം നടത്തും. ആദ്യദിവസം താഴെ പ്രദേശത്തും പിറ്റേന്ന് മലയോര മേഖലയിലുമാണു പര്യടനം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമല്ല’; നിർണായക ഉത്തരവുമായി സുപ്രീംകോടതി
Next post ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി