
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് സുരക്ഷ സേന ഏറ്റുമുട്ടല്‍; 31 മാവോയിസ്റ്റുകളെ വധിച്ചു, രണ്ട് ജവാന്മാര്ക്ക് വീരമൃത്യു
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു. ബിജാപൂര്‍ ജില്ലയില്‍ ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിലെ ഉള്‍വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ 31 മാവോയിസ്റ്റുകളെ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ജവാന്മാര്ക്ക് ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായി ബസ്തര്‍ പൊലീസ് അറിയിച്ചു. പാര്‍ക്കിലെ ഒരു പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ സേനയുടെ സംയുക്ത സംഘം സ്ഥലത്തേക്ക് നീങ്ങുമ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി റായ്പൂരിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥന് അറിയിച്ചു.
ജനുവരി 12ന് മൂന്ന് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നിരുന്നു. ഇന്ദ്രാവതി ദേശീയോദ്യാനത്തില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. അബുജ്മദ് വനമേഖലയോട് ചേര്‍ന്നുള്ള ദേശീയോദ്യാന പ്രദേശം മാവോയിസ്റ്റുകള്‍ക്ക് സുരക്ഷിത താവളമാണെന്നാണ് കണക്കാക്കപ്പെടുന്നത്.
More Stories
ജാതിവ്യവസ്ഥയുടെ ഭയാനകതയാണ് പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്; വിഷയം ഗൗരവത്തിലെടുക്കണമെന്ന് ആനി രാജ
ചീഫ് സെക്രട്ടറി ശാരദ മുരളീധരന് നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. ജാതിവ്യവസ്ഥയുടെ ഭയാനകതയാണ് പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ആനി രാജ...
പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനം; ഏപ്രില്‍ 6ന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെത്തും
ഏപ്രില്‍ 6ന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെ രാമേശ്വരത്തെ പുതിയ പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്നേ ദിവസം പ്രധാനമന്ത്രി രാമനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാമ്പന്‍...
‘എപ്പോള്‍ ഞാന്‍ എഴുന്നേറ്റാലും…’, തന്നെ സംസാരിക്കാന്‍ ഓം ബിര്‍ല അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി; ‘ഇതല്ല സഭ നടത്തേണ്ട രീതി’
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്കെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്നെ സഭയില്‍ സംസാരിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ല അനുവദിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആക്ഷേപം. ജനാധിപത്യ...
ജനങ്ങള്‍ സര്‍ക്കാരിനോട് യാചിക്കുന്നത് ഒരു ശീലമാക്കി; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്
പൊതുജനങ്ങളെ പരിഹസിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് പട്ടേല്‍ നടത്തിയ പ്രസ്താവന വിവാദത്തില്‍. പ്രസ്താവന വിവാദമായതിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ജനങ്ങള്‍ നല്കുന്ന പരാതികളെയും...
മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗട്ട്
മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗട്ട് ശനിയാഴ്ച പറഞ്ഞു. മുൻകാലങ്ങളിൽ, പ്രതിപക്ഷ പാർട്ടികൾക്ക് 10 ശതമാനം സീറ്റുകൾ...
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം ലഭിക്കില്ല; തീരുമാനം മലിനീകരണം നിയന്ത്രിക്കാന്‍
മാര്‍ച്ച് 31ന് ശേഷം പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് ഇന്ധനം ലഭിക്കില്ല. രാജ്യ തലസ്ഥാനത്ത് മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. സംസ്ഥാന പരിസ്ഥിതി മന്ത്രി...