January 17, 2025

ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ല!; കര്‍ണാടക ആര്‍ടിസിക്ക് പിന്നാലെ നമ്മ മെട്രോ നിരക്കും ഇരട്ടിയാക്കാന്‍ അനുമതി; പോക്കറ്റടിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍; വ്യാപക പ്രതിഷേധം

Share Now

കര്‍ണാടക ആര്‍ടിസി ബസുകളുടെ ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ നഗരത്തിലെ മെട്രോ യാത്രക്കാരുടെയും പോക്കറ്റ് അടിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍. നമ്മ മെട്രോ നിരക്ക് 20 ശതമാനം വര്‍ധിപ്പിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കി. ഇതോടെ കര്‍ണാടകയില്‍ യാത്ര ചെയ്യാനുള്ള ചെലവ് ഇരട്ടിയിലധികമാകും.

മെട്രേയിലെ നിരക്ക് വര്‍ധന ജനുവരി 18ന് നിലവില്‍ വന്നേക്കും. മെട്രോ ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നിര്‍ദേശംനല്‍കാന്‍ നിയോഗിച്ച സമിതിയാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് നിര്‍ദേശം സമര്‍പ്പിച്ചത്.

മെട്രോ ട്രെയിനുകളിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയാണ്. കൂടിയത് 60 രൂപയും. 2017-ലാണ് അവസാനം ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഇപ്പോള്‍ മെട്രോ യാത്രക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നിട്ടുണ്ട്. സമിതി നിര്‍ദേശം നടപ്പാക്കിയാല്‍ നമ്മ മെട്രോയുടെ വരുമാനത്തില്‍ കുതിച്ചുചാട്ടമുണ്ടാകും.

അതേസമയം, ഇന്നലെ അര്‍ധരാത്രിയോടെ കെഎസ്ആര്‍ടിസിയുടെ നിരക്ക് വര്‍ദ്ധനവ്
നിലവില്‍ വന്നു. 15 ശതമാനം നിരക്കുവര്‍ധനയാണ് നടപ്പായത്. ഗതാഗത വകുപ്പിന് കീഴിലുള്ള കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍(കെ.എസ്.ആര്‍.ടി.സി.), നോര്‍ത്ത് വെസ്റ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍(എന്‍.ഡബ്ല്യു.കെ.ആര്‍.ടി.സി.), കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍(കെ.കെ.ആര്‍.ടി.സി.), ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി.എം.ടി.സി.) എന്നീ മൂന്നു കോര്‍പ്പറേഷന്റെ ബസുകളിലും നിരക്കു വര്‍ധന നിലവില്‍ വന്നു.കോര്‍പ്പറേഷനുകളുടെ എല്ലാ തരം ബസുകളിലും നിരക്കുവര്‍ധനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘വിശ്രമ ജീവിതത്തിൽ ശ്രദ്ധ കിട്ടാൻ വായിൽ തോന്നുന്നത് പറയുന്ന ജി. സുധാകരനെ നിയന്ത്രിക്കണം’; പത്തനംതിട്ട സമ്മേളനത്തില്‍ വിമർശനം
Next post BGT 2025: അങ്ങനെ ഇന്ത്യ പുറത്തായി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഓസ്‌ട്രേലിയക്ക് രാജകീയ എൻട്രി