December 13, 2024

മുകേഷ് അംബാനിയുടെ വീട് നിര്‍മിച്ചിരിക്കുന്നത് വഖഫ് ഭൂമിയില്‍; മുംബൈയിലെ ‘ആന്റിലിയ’ക്കെതിരെ അവകാശവാദവുമായി അസദുദ്ദീന്‍ ഉവൈസി; വിവാദം

Share Now

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയുടെ വീട് സ്ഥിതി ചെയ്യുന്നത് വഖഫ് ബോര്‍ഡിന്റെ സ്ഥലത്താണെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയ വഖഫ് ബോര്‍ഡിന്റെ ഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് അദേഹം ആരോപിച്ചിരിക്കുന്നത്.
നിയമഭേദഗതികളിലൂടെ വഖഫിനെ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍, പുതിയ ബില്ലിലൂടെ ഇത് സാധിക്കില്ല.

പരിഷ്‌കരണ ബില്ലില്‍ ഒരു വ്യവസ്ഥയുണ്ട്, അതനുസരിച്ച് വഖഫ് ഇതര സ്വത്തായി നിങ്ങള്‍ പരിഗണിക്കുന്ന വസ്തുവിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാം. തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയും വഖഫ് ഭൂമി ബോര്‍ഡില്‍ നിന്ന് ഏറ്റെടുക്കുകയും ചെയ്യുമെന്നും ഉവൈസി പറഞ്ഞു. ടി.വി9ന് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനിടെയാണ് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്ന മുകേഷ് അംബാനിയുടെ വീട് വഖഫ് ഭൂമിയിലാണോ സ്ഥിതി ചെയ്യുന്നതെന്ന ചോദ്യം അവതാരകന്‍ ഉയര്‍ത്തിയത്. അതെയെന്ന മറുപടിയാണ് ഉവൈസി നല്‍കിയത്.

മുസ്‌ലിം സമുദായം അനധികൃതമായി ഭൂമി കൈവശംവെച്ചുവെന്നത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രചാരണം മാത്രമാണ്. അങ്ങനെയൊന്നും ഇവിടെയില്ല. പാര്‍ലമെന്റില്‍ നമസ്‌കരിച്ചാല്‍ ആ കെട്ടിടം എന്റേതായി മാറുമോ. ഞാന്‍ ഒരു പ്രത്യേക ഭൂമിയുടെ ഉടമയാണെങ്കില്‍ അത് അല്ലാഹുവിന്റെ നാമത്തില്‍ ദാനം ചെയ്യാന്‍ തനിക്ക് മാത്രം അധികാരമുള്ളുവെന്നും അസദ്ദുദ്ദീന്‍ ഉവൈസി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം രണ്ടായി; മരിച്ചത് കിണാവൂർ സ്വദേശി
Next post വിമർശനങ്ങൾക്കൊടുവിൽ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ; കമ്മിറ്റി രൂപീകരിച്ചു, ശ്രീറാം വെങ്കിട്ടരാമൻ ചെയര്‍മാൻ