Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the newsfort domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/worldnet/public_html/thekeralatimes.com/wp-includes/functions.php on line 6121
ബിജെപി ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലം; പിസി ജോര്‍ജിന്റെ കൂടെ ഒരു മരപ്പട്ടി പോലുമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ - BJP is a place where people who are not wanted by anyone gather; Vellappally Natesan says there is not even a single tree frog with PC George
April 30, 2025

ബിജെപി ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലം; പിസി ജോര്‍ജിന്റെ കൂടെ ഒരു മരപ്പട്ടി പോലുമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

Share Now

ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലമാണ് ബിജെപിയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിസി ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശം ബിജെപിയെ സുഖിപ്പിക്കാന്‍ വേണ്ടിയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അടുത്തവട്ടം ഇടതുപക്ഷം ഭരിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

ഈഴവര്‍ തെണ്ടികള്‍ ആണെന്ന് ഒരു കാലത്ത് പറഞ്ഞയാളാണ് പിസി ജോര്‍ജ്. മോഹഭംഗം വന്ന ഒരുപാട് പേര്‍ ബിജെപിയില്‍ ഉണ്ട്. അവര്‍ സഹകരിച്ച് ഇല്ലെങ്കില്‍ മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടായിരിക്കും. ക്രിസ്ത്യന്‍ സമൂഹത്തിലുള്ള എത്രയോ പേരെ കേന്ദ്രമന്ത്രിമാര്‍ ആക്കി. പിസി ജോര്‍ജിനെയടക്കം കൊണ്ടുവന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍ പിസി ജോര്‍ജിന്റെ കൂടെ ഒരു മരപ്പട്ടി പോലുമില്ല. ക്രിസ്ത്യാനികളെ കൂട്ടിക്കൊണ്ടുവരാന്‍ കഴിവുള്ള വ്യക്തിയല്ല. ആകെ കൂടെയുള്ളത് മകന്‍ മാത്രമാണ്. അടുത്തവട്ടം ഇടതുപക്ഷം ഭരിക്കും. അത് ഇടതുപക്ഷത്തിന് ഗുണം കൊണ്ടല്ല യുഡിഎഫിന്റെ ദോഷം കാരണമാണ്. കോണ്‍ഗ്രസില്‍ യോജിപ്പില്ല. അഞ്ചുപേര്‍ മുഖ്യമന്ത്രിയാകാന്‍ തയാറെടുത്തിരിക്കുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Previous post ആദിവാസി മേഖലയിലെ അമേരിക്കന്‍ കമ്പനിയുടെ പരീക്ഷണം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
Next post സർക്കാരിന് ആശ്വാസം, മുനമ്പം കമ്മീഷന് തൽക്കാലം തുടരാം; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ