തൊഴിലുറപ്പ് തൊഴിലാളികൾക്ക് 5000 രൂപ വീതം അനുവദിക്കണം -വി.ഡി.സതീശൻ
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികൾക്ക് നിയമാനുസൃതമായ 100 ദിവസത്തേയും പട്ടികവർഗ്ഗ വിഭാഗം തൊഴിലാളികൾക്ക് 200 ദിവസത്തേയും തൊഴിൽ നൽകണമെന്നും ഓണക്കാലത്ത് രജിസ്റ്റർ ചെയ്ത എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 5000 രൂപ വീതം സർക്കാർ ഗ്രാൻറായി നൽകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.കർഷകത്തൊഴിലാളികളുടെ വേതനം തൊഴിലുറപ്പു തൊഴിലാളികൾക്കും നൽകണമെന്നും ഇ.എസ്സ്.ഐ.പദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി.) നേതൃത്വത്തിൽ കേരള വ്യാപകമായി നടത്തിയ സമരത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം സെക്രട്ടേറിയേറ്റു നടയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി.). പ്രസിഡൻറ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷനായി. എം. വിൻസെൻ്റ് എം.എൽ.എ, സി.ആർ.മഹേഷ് എം.എൽ.എ
വെളനാട് ശ്രീകണ്ഠൻ, മലയം ശ്രീകണ്ഠൻ നായർ, കെ.എസ്സ്.സേതുലക്ഷമി, ഡി. അനിത, പുത്തൻപള്ളി നിസ്സാർ, ആർ.എസ്സ്.വിമൽ കുമാർ,ജോയി, അനി, വട്ടപ്പാറ സനൽ, കരകുളം ശശി, എ. എസ്സ്.ചന്ദ്ര പ്രകാശ്, ജോണി ജോസ്, നിസ്സാർ അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു .
More Stories
ഗതാഗതക്കുരുക്കില്‍ വലയുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ എറണാകുളവും
ലോകത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ ആഗോള സൂചികയില്‍ എറണാകുളവും. ഡച്ച് ടെക്നോളജി കമ്പനിയായ ടോംടോമിന്റെ ട്രാഫിക് ഇന്‍ഡെക്സില്‍ 50-ാം സ്ഥാനത്താണ് എറണാകുളം. 500 നഗരങ്ങളാണ് പട്ടികയില്‍...
സമൂസയ്ക്കുള്ളില്‍ ചത്ത പല്ലി; തൃശൂരില്‍ കട പൂട്ടിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍
തൃശൂര്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ ചായക്കടയില്‍ നിന്ന് വാങ്ങിയ സമൂസയില്‍ പല്ലിയെ കണ്ടെത്തിയതായി പരാതി. ബസ് സ്റ്റാന്റിന് സമീപം കൂടല്‍മാണിക്യം റോഡിന്റെ വശത്ത് പ്രവര്‍ത്തിക്കുന്ന ബബിള്‍ ടീ...
ഗോപന്റെ മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്കരിക്കും; വിപുലമായ സമാധി ചടങ്ങുകളോടെയാണ് സംസ്കാരം
നെയ്യാറ്റിന്‍കരയിലെ ഗോപന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ സാഹചര്യത്തില്‍ മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്കരിക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകളോടെയാണ്...
പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ
രാജിവച്ച മുൻ നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ. പിവി അൻവറിനും വീടിനും നൽകിയിരുന്ന പൊലീസ് സുരക്ഷയാണ് പിൻവലിച്ചത്. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6...
‘ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ല’; നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി
ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈക്കോടതി. ദുരന്തബാധിതർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വയനാട് ദുരന്തത്തിൽ ഉയർന്ന തുക നഷ്ടപരിഹാരം വേണമെന്ന...
ഉമാ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും; ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സ തുടരും
കലൂര്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും. കഴിഞ്ഞ 28ന് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍...