നൂറു വയസ്സു പൂർത്തീകരിച്ച ആൾക്ക് പോലീസിൻ്റെ ആദരം.
മലയിൻകീഴ്:നൂറു വയസ്സു പൂർത്തീകരിച്ച ആൾക്ക് പോലീസിൻ്റെ ആദരം.മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വയോജനമൈത്രിയും മലയിൻകീഴ്പൊലീസും സംയുക്തമായി ആണ് സ്റ്റേഷൻ പരിധിയിലെ 100 വയസ് പൂർത്തിയായ അപ്പുക്കുട്ടൻനായരെ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചത്. 97 വയസ് പിന്നിട്ട പ്രഭാകരൻ നായരെയും ആദരിച്ചു.മലയിൻകീഴ്സി.ഐ.ഷിബു.ടി.വിയാണ് പൊന്നാട അണിയിച്ച് ആദരവ് നൽകിയത്.
90 വയസ് കഴിഞ്ഞവർക്ക് ആണ് വയോജന മൈത്രിയുടെ നേതൃത്വത്തിൽ ആദരവ് സംഘടിപ്പിക്കുന്നത്.വാർഷിക പരിപാടിയിൽ എത്തിച്ചേരാൻ പറ്റാത്തവർക്ക് സംഘാടകര്‍ അവരുടെ വീട്ടിൽ എത്തി ക്ഷേമാന്വേഷണം നടത്തി ആദരവ് നൽകും എന്ന് വയോജന ജനമൈത്രി കൺവീനർ വി.കെ.സുധാകരൻനായർ പറഞ്ഞു.
കുട്ടികൾക്കും വയോജനങ്ങൾക്കും ആണ് സമൂഹത്തിൽ ഏറ്റവും പരിചരണവും സ്നേഹവും നൽകേണ്ടത് എന്നും വയോജന മൈത്രിയുടെ മാതൃകാപരമായ ഈ പ്രവർത്തനം സമൂഹത്തിൽ ഒറ്റപ്പെട്ടു ദുരിതം നേരിട്ട് കഴിയുന്ന വൃദ്ധരെ സംരക്ഷിക്കാനും അവർക്ക് പരിചരണം നൽകാനും മറ്റുള്ളവർക്ക് പ്രചോദനം ആകട്ടെ എന്നും മലയിൻകീഴ് എസ് എച്ച് ഓ ആദരവ് നൽകിയ ശേഷം പറഞ്ഞു.വയോജന മൈത്രി കൺ വീനർ വി കെ സുധാകരൻ്റെ നേതൃത്വത്തിൽ ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
More Stories
പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം; ബെൻസ് കാറോടിച്ച സാബിദ് അറസ്റ്റിൽ, ലൈസൻസ് സസ്പെൻഡ് ചെയ്യും
പരസ്യ ചിത്രീകരണത്തിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ ബെൻസ് കാർ ഓടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ അറസ്റ്റിൽ . മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ്...
പുതിയ ബില്ല് തന്നെ ദുരന്തം, കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍
പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് ശശി തരൂര്‍ എംപി. ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചര്‍ച്ചക്കിടെയാണ് ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച്...
കോഴിക്കോട് റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം; അപകടം ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ
കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്വിന് ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ന് ആയിരുന്നു അപകടം നടന്നത്....
ചാര്‍ജ് മെമ്മോയ്ക്ക് പിന്നാലെ വീണ്ടും യുദ്ധം ആരംഭിച്ച് എന്‍ പ്രശാന്ത്; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം
ചാര്‍ജ് മെമ്മോ ലഭിച്ചതിന് പിന്നാലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനും കെ ഗോപാലകൃഷ്ണന് ഐഎഎസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസ് രംഗത്ത്. തന്റെ ഫേസ്ബുക്ക്...
‘എല്‍ഡിഎഫില്‍ സംതൃപ്തര്‍, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല’; മുന്നണിമാറ്റ ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി
കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറുന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. വെറുതെ സൃഷ്ടിച്ച വാര്‍ത്തയാണെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും...
തിരുവനന്തപുരം സിപിഎമ്മിലും പൊട്ടിത്തെറി; ഏരിയ സെക്രട്ടറി മധു മുല്ലശേരിയെ മാറ്റി, പാർട്ടി വിടുന്നുവെന്ന് മധു
സിപിഎമ്മിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും സിപിഎമ്മിൽ പൊട്ടിത്തെറി. തിരുവനന്തപുരം സിപിഎമ്മിലും പൊട്ടിത്തെറിയുണ്ടായി. മംഗലപുരം ഏരിയ സെക്രട്ടറിയായ മധു മുല്ലശേരിക്ക് പകരം എം. ജലീലിനെ പുതിയ ഏരിയ...