Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the newsfort domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/worldnet/public_html/thekeralatimes.com/wp-includes/functions.php on line 6121
കൊച്ചിയിൽ ട്രാന്‍സ്‌ജെന്‍ഡറിനെ ഇരുമ്പ് വടികൊണ്ട് അടിച്ചു, ക്രൂരമായി മര്‍ദിച്ചു; രണ്ടുപേർ പിടിയിൽ - Transgender man beaten with iron rod and brutally beaten in Kochi; two arrested
April 30, 2025

കൊച്ചിയിൽ ട്രാന്‍സ്‌ജെന്‍ഡറിനെ ഇരുമ്പ് വടികൊണ്ട് അടിച്ചു, ക്രൂരമായി മര്‍ദിച്ചു; രണ്ടുപേർ പിടിയിൽ

Share Now

കൊച്ചിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മർദ്ദിച്ച സംഭവംത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവരാണ് കസ്റ്റഡിയിലായത്. സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. പാലാരിവട്ടം പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

വ്യാഴാഴ്ച രാത്രി 10 15 ഓടെയാണ് സംഭവം. പാലാരിവട്ടം റിനൈ മെഡിസിറ്റി സന്ദര്‍ശിച്ചതിനുശേഷം പുറത്തിറങ്ങിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയാണ് ക്രൂരമായി മര്‍ദിച്ചത്. മലിനജലവുമായിയെത്തിയ ടാങ്കര്‍ ലോറി ഡ്രൈവറാണ് മര്‍ദിച്ചത്.

റോഡിന് വശത്ത് മലിനജലം ഒഴുക്കുന്നത് ശ്രദ്ധയില്‍ പെട്ടതാണ് മര്‍ദനത്തിന് കാരണം. കമ്പിവടി ഉപയോഗിച്ച് കൈയിലും കാലിലും പൊതിരെ തല്ലി. ഒരു പ്രകോപനവും ഇല്ലാതെയാണ് മര്‍ദ്ദിച്ചതെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ഏയ്ഞ്ചല്‍ ട്വന്റിഫോറിനോട് പറഞ്ഞു. ആക്രമിച്ചയാൾ പിന്നീട് ലോറിയുമായി കടന്നുകളഞ്ഞു. തുടർന്ന് വാഹന നമ്പർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

Previous post കേരളത്തിൽ 5000 4G ടവറുകളുമായി BSNL, ഉപയോക്താക്കൾക്ക് ഇനി വേഗതയേറിയ ഡാറ്റാ സേവനങ്ങൾ
Next post ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് സുരക്ഷ സേന ഏറ്റുമുട്ടല്‍; 31 മാവോയിസ്റ്റുകളെ വധിച്ചു, രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു