March 22, 2025

രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം കൂടുന്നു; മന്ത്രി വീണ ജോർജ്

Share Now

രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്ത്യൻ കൗൺസിൽ റിസർച്ച് സെന്റർ പ്രസിദ്ധീകരിച്ച ലാൻസെറ്റ് റിപ്പോർട്ട് പ്രകാരം, കാൻസർ കേസുകളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മരണനിരക്കിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ‘ആരോഗ്യം ആനന്ദം’ കാൻസർ അവബോധന സ്ക്രീനിങ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആശുപത്രി മാനേജിങ് ഡയറക്ടർ റവ.ഡോ. അലക്സാണ്ടർ കൂടാരത്തിൽ അധ്യക്ഷനായി.ആലപ്പുഴ കളക്ടർ അലക്സ് വർഗീസ്, കെഎംസി ഓങ്കോളജി വിഭാഗം അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. എം.വി.പിള്ള, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി. കെ. എ. നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിപിൻ ഗോപാൽ, ആലപ്പുഴ ഡിഎംഒ ഡോ. ജമുന വർഗീസ്, ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി, ആലപ്പുഴ ജില്ലാ ആരോഗ്യം ആനന്ദം നോഡൽ ഓഫീസർ ഡോ. അനു വർഗീസ്, കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ ഡയറക്ടർ ഡോ. പി. ജി. ബാലഗോപാൽ, സ്വസ്തി ഫൌണ്ടേഷൻ സെക്രട്ടറി എബി ജോർജ് എന്നിവർ പങ്കെടുത്തു.

Previous post ‘ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും’; കൃഷ്ണകുമാറിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് പാലക്കാട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍
Next post ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയിൽ വീണ്ടുമെത്തി; മഴയത്ത് സമരം ചെയ്യുന്നവര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും വാങ്ങി നല്‍കി സുരേഷ് ഗോപി