March 22, 2025

സംസ്ഥാനത്ത് താപനില ഉയരുന്നു; ഇന്നും നാളെയും സാധാരണയേക്കാൾ 3°വരെ ഉയരും, മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥവകുപ്പ്

Share Now

സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയേക്കാൾ 3°വരെ ഉയരുമെന്ന് മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകി. പലയിടത്തും വേനൽ മഴ പെയ്യുന്നുണ്ടെങ്കിലും ചൂട് ശക്തമാണ്. ഈ സാഹചര്യത്തിൽ അതീവശ്രദ്ധ വേണമെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിൻറെ മുന്നറിയിപ്പിൽ പറയുന്നത്.

ഇന്നും നാളെയും (മാർച്ച് 01, 02) കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 38°സെലഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 37°സെലഷ്യസ് വരെയും, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 36°സെലഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കൻ കേരളത്തിൽ വേനലിനിടെ ആശ്വാസമായി കനത്ത മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രി മുതൽ മഴയുണ്ട്. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

Previous post ജനങ്ങള്‍ സര്‍ക്കാരിനോട് യാചിക്കുന്നത് ഒരു ശീലമാക്കി; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്
Next post ഷഹബാസ് കൊലപാതകം: പോലീസിന്റെ ആവശ്യം അം​ഗീകരിച്ചു, പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി