Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the newsfort domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/worldnet/public_html/thekeralatimes.com/wp-includes/functions.php on line 6121
ഓൺലൈൻ പഠനത്തിന് എല്ലാ അംഗൻവാടികൾക്കും ടെലിവിഷൻ. - Kerala Times Online: Latest Updates and Stories
April 30, 2025

ഓൺലൈൻ പഠനത്തിന് എല്ലാ അംഗൻവാടികൾക്കും ടെലിവിഷൻ.

Share Now

മലയിൻകീഴ്: ടെലിവിഷൻ സൗകര്യം ഇല്ലാത്തതു കാരണം ഓൺലൈൻ പഠനം പ്രതിസന്ധിയിലായ വിദ്യാർഥികളെ സഹായിക്കാൻ എല്ലാ അംഗൻവാടികൾക്കും ടെലിവിഷൻ നൽകി കാട്ടാക്കട നിയോജകമണ്ഡലം. വിലയുടെ എഴുപത്തഞ്ച് ശതമാനം കെ എസ് എഫ് ഇ യും ഇരുപത്തഞ്ച് ശതമാനം എംഎൽഎ ഫണ്ടും ഉപയോഗിച്ചാണ് ടെലിവിഷൻ നൽകുന്നത്. കാട്ടാക്കട, പള്ളിച്ചൽ, വിളപ്പിൽ പഞ്ചായത്തുകളിൽ ഇതിനോടകം ടെലിവിഷൻ നൽകി കഴിഞ്ഞു. മണ്ഡലത്തിലെ 209 അംഗൻവാടികൾക്കാണ് പദ്ധതി വഴി ടെലിവിഷൻ ലഭമാകുന്നത്.


മലയിൻകീഴ് പഞ്ചായത്തിലെ 35 അംഗൻവാടികൾക്കുള്ള ടെലിവിഷൻ വിതരണം കരിപ്പൂർ അംഗൻവാടിയിൽ ഐ.ബി സതീഷ് എം.എൽ.എ നിർവ്വഹിച്ചു. മലയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റ് വൽസലകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സുരേഷ് ബാബു, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എസ്.ചന്ദ്രൻ നായർ, പഞ്ചായത്ത് മെമ്പർമാരായ ഗോപകുമാർ, വാസുദേവൻ നായർ, ഒ.ജി.ബിന്ദു, കൃഷ്ണപ്രീയ, കെ എസ് എഫ് ഇ മാനേജർ സുജിത്ത്, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നെയ്യാറിനെ പച്ചപ്പണിയിക്കാൻ ഹരിത സ്വർണ്ണം പദ്ധതി
Next post ജിവി രാജയിൽ ഫുട്‌ബോൾ അക്കാദമി ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.