December 14, 2024

തെരുവുനായ്ക്കൾ വളർത്തുമൃഗത്തെ ആക്രമിച്ചു പരിക്കേൽപ്പിച്ചു.

Share Now

വിളപ്പിൽശാല:
തെരുവുനായ്ക്കൾ വളർത്തുമൃഗത്തെ ആക്രമിച്ചു പരിക്കേൽപ്പിച്ചു.
വിളപ്പിൽശാല ചെറുപാറ അരുവിപ്പുറം പ്രദീപ് പ്രഭാകറുടെ പ്രീതാ ഹൗസിൽ ആണ് ആടിനെ തെരുവ് നായ ആക്രമിച്ചത്.പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.ബുധനാഴ്ച പുലർച്ചെ 3 മണിയോടെ മതിലു ചാടി എത്തിയ തെരുവ് നായ്ക്കൾ ആടിനെ കടിച്ചു കുടയുകയായിരുന്നു.

ബഹളം കേട്ട് എത്തിയ വീട്ടുകാർ നായയെ തുരത്തി ഓടിക്കുകയും അവശനിലയിലായ ആടിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.അറവ് ശലകളിലെ മാലിന്യങ്ങൾ പ്രദേശത്ത് വ്യാപകമായി ഉണ്ട്.ഇവ ഭക്ഷിക്കാൻ കൂടി എത്തുന്ന നായ്ക്കൾ പലപ്പോഴും അക്രമാസക്തമാകാറുണ്ട്. നേരത്തെ ഇതേ നായ്ക്കൾ പത്തോളം പേരെ കടിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.

ഇപ്പോഴും പൊതു ജനങ്ങൾക്ക് ഇവയുടെ വിഹാരം ഭീഷണിയായി തുടരുകയാണ്.പഞ്ചായത്തിൽ നിരവധി തവണ പരാതി പറഞ്ഞു എങ്കിലും പഞ്ചായത്ത് നായ്ക്കളുടെ ശൗര്യം കുറക്കാനുള്ള വാക്സിനേഷൻ എടുക്കുന്നത് അല്ലാതെ മറ്റു നടപടികൾ ഒന്നും ചെയ്യുന്നില്ല എന്ന് ആക്ഷേപം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തെരുവുനായ്ക്കൾ ഗർഭിണിയായ ആടുൾപ്പടെ രണ്ടു ആടുകളെ കടിച്ചു കീറി.
Next post നൂറു വയസ്സു പൂർത്തീകരിച്ച ആൾക്ക് പോലീസിൻ്റെ ആദരം.