December 13, 2024

“ശ്രീ രക്ഷ” കപ്പയിനം കർഷകരിലേക്ക്

Share Now

ഐ സി എ ആർ- സി റ്റി സി ആർ ഐ  മിത്രനികേതൻ കൃഷി വിജ്ഞാന  കേന്ദ്രം, എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ (MSSRF) എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യ സുരക്ഷക്കായി മൊസേക്ക് വൈറസിനെ പ്രതിരോധിക്കുന്ന പുതിയ ഇനം മരിച്ചീനി ” ശ്രീ രക്ഷ” കർഷകരിലേയ്ക്ക് എത്തിക്കുന്നു. ഉത്പാദന ക്ഷമത കൂടിയ “ശ്രീ രക്ഷ” എന്ന ഇനം ഒരു ഹെക്ടറിൽ നിന്നും 45 ടൺ വിളവ് തരുന്നതും  സൂക്ഷിപ്പ് കാലാവധി കൂടിയതും 8-9 മാസം കൊണ്ട് വിളവെടുക്കാവുന്നതുമാണ്. മികച്ച നടീൽ വസ്തുക്കൾ ഉത്പ്പാദിപ്പിക്കുന്നതിനും കൂടുതൽ കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതിനുമായി  വിത്ത് ഗ്രാമങ്ങൾ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി വിതുര പഞ്ചായത്തിലെ കർഷകർക്ക് ഇവ വിതരണം ചെയ്തു. വിതുര പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. വി.എസ്. ബാബുരാജ്,  സീനിയർ സയന്റിസ്റ് ആയോ സി എ ആർ- സി റ്റി സി ആർ ഐ, ഡോ. ജഗൻനാഥൻ, മിത്രനികേതൻ കെ. വി.കെ മേധാവി ഡോ.ബിനു ജോൺ സാം, കെ. വി.കെ ആഗ്രോണമി വിഭാഗം സ്പെഷ്യലിസ്റ് ശ്രിമതി. ജ്യോതി റെയിച്ചൽ വർഗീസ്, എം എസ് എസ് ആർ എഫ് ഡെവലപ്പ്മെന്റ് അസിസ്റ്റന്റ്ശ്യാമ,  എന്നിവർ പങ്കെടുത്തു. Attachments area

Leave a Reply

Your email address will not be published. Required fields are marked *

Previous post വൈദ്യുതി മസ്ദൂർ സംഘ് പ്രതിഷേധ ധർണ നടത്തി
Next post പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ച കായിക അധ്യാപകനെ പോലീസ് പിടികൂടി