December 2, 2024

ജനങ്ങളുടെ നികുതി പണം കൊണ്ട് ചാര സോഫ്‌റ്റ്‌വെയർ വാങ്ങിയത് നിയമ വിരുദ്ധവും ആധാര്മികവുമാണെന്നു ഡോ: ശശി തരൂർ എം.പി

Share Now

രാജ്യത്തെ ജനങ്ങളുടെ നികുതി പണം കൊണ്ട് ചാര സോഫ്‌റ്റ്‌വെയർ വാങ്ങിയത് നിയമ വിരുദ്ധവും ആധാര്മികവുമാണെന്നു ഡോ: ശശി തരൂർ എം.പി പറഞ്ഞു.കേരള മീഡിയ അക്കാദമി യും ഭാരത് ഭവനും, കേരള പത്രപ്രവർത്തക യൂണിയനും സംയുക്തമായി സംഘടിപ്പിച്ച പെഗാസസ്- താലിബാൻ പ്രതിഷേധ ചിന്താ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐടി ആക്ട് സെക്ഷൻ 69 പ്രകാരം വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കുറ്റകരമാണ്. പെഗാസസ് വിഷയവുമായി ബന്ധപ്പെട്ട് വിദഗ്ദ സമിതി രൂപീകരിക്കണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. കേന്ദ്ര സർക്കാർ പെഗാസസ് വിഷയത്തിൽ തുറന്ന ചർച്ചകൾക്കോ മറ്റ് നടപടികൾക്കോ ഇതുവരെ മുതിർന്നിട്ടില്ല.

ഭരണകൂടം രാജ്യത്തെ പൗരന്മാർക്കെതിരെ ഒരു ചാര സോഫ്റ്റ്‌വെയർ പ്രയോഗിക്കുന്നത് ഗൗരവമേറിയ കാര്യമാണ്. ഇതിലൂടെ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും മൗലികാവകാശവുമാണ് തകരുന്നത്.താലിബാന്റെ അധിനിവേശം ഭാവിയിൽ ഇന്ത്യയ്ക്കും ഭീഷണിയാവാൻ സാധ്യതയേറെയാണ്. 2003 ൽ അമേരിക്ക ഇറാഖിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ താലിബാൻ പാകിസ്ഥാനിൽ അഭയം പ്രാപിച്ചു.

താലിബാന്റെ വളർച്ചയ്ക്കുപിന്നിൽ പാകിസ്ഥാന്റെ പങ്കുണ്ട്. അമേരിക്കൻ സേനയുടെ പിന്മാറ്റത്തോട് കൂടി ലോകം മുഴുവൻ തങ്ങളെ കയ്യൊഴിഞ്ഞുവെന്ന ആശങ്കയിലാണ് അഫ്ഗാൻ ജനത. കടുത്ത മനുഷ്യാവകാശ ലംഘനമാണ് താലിബാൻ അഫ്ഗാൻ ജനതയ്ക്കുമേൽ അടിച്ചേൽപ്പിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ജനാധിപത്യ വ്യവസ്ഥയിൽ ഭരിക്കുന്ന ഗവൺമെന്റിന് ഉത്തരവാദിത്തമുണ്ടെന്ന് മുൻ എം.പി. യും ‘ചിന്ത’ പത്രാധിപരുമായ സിപി നാരായണൻ അഭിപ്രായപ്പെട്ടു.

മതാധിഷ്ഠിത തീവ്രവാദ രാഷ്ട്രീയത്തിന്റെ ഫലമായാണ് അഫ്ഗാനിൽ മാധ്യമപ്രവർത്തകർ കശാപ്പ് ചെയ്യപ്പെടുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച അക്കാദമി ചെയർമാൻ ആർ എസ് ബാബു പറഞ്ഞു. ഫോൺ ചോർത്തലിൽ പ്രതിക്കൂട്ടിലാണ് കേന്ദ്രസർക്കാർ . സ്വകാര്യത സംരക്ഷിക്കാൻ ഭരണഘടന നൽകിയ മൗലികാവകാശങ്ങളാണ് ചവിട്ടി മെതിക്കപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജനാധിപത്യ വിരുദ്ധതയും ഫാസിസ്റ്റ് ഭരണത്തിന്റെ അധിനിവേശവുമാണ് താലിബാൻ – പെഗാസസ് വിഷയത്തിൽ കാണാൻ കഴിയുന്നതെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് കെ പി റെജി പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ മാധ്യമപ്രവർത്തനം നിലവിൽ ആത്മഹത്യാപരമാണെന്ന് എഴുത്തുകാരിയും പ്രമുഖ മാധ്യമപ്രവർത്തകയുമായ സരിത വർമ്മ അഭിപ്രായപ്പെട്ടു. ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ സുരേഷ് വെള്ളിമംഗലം, പത്രപവർത്തക യൂണിയൻ ജില്ലാ ട്രഷറർ അനുപമ ജി.നായർ എന്നിവർ സംസാ

രാജ്യത്തെ ജനങ്ങളുടെ നികുതി പണം കൊണ്ട് ചാര സോഫ്‌റ്റ്‌വെയർ വാങ്ങിയത് നിയമ വിരുദ്ധവും ആധാര്മികവുമാണെന്നു ഡോ: ശശി തരൂർ എം.പി പറഞ്ഞു

കേരള മീഡിയ അക്കാദമി യും ഭാരത് ഭവനും, കേരള പത്രപ്രവർത്തക യൂണിയനും സംയുക്തമായി സംഘടിപ്പിച്ച പെഗാസസ്- താലിബാൻ പ്രതിഷേധ ചിന്താ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐടി ആക്ട് സെക്ഷൻ 69 പ്രകാരം വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കുറ്റകരമാണ്. പെഗാസസ് വിഷയവുമായി ബന്ധപ്പെട്ട് വിദഗ്ദ സമിതി രൂപീകരിക്കണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. കേന്ദ്ര സർക്കാർ പെഗാസസ് വിഷയത്തിൽ തുറന്ന ചർച്ചകൾക്കോ മറ്റ് നടപടികൾക്കോ ഇതുവരെ മുതിർന്നിട്ടില്ല. ഭരണകൂടം രാജ്യത്തെ പൗരന്മാർക്കെതിരെ ഒരു ചാര സോഫ്റ്റ്‌വെയർ പ്രയോഗിക്കുന്നത് ഗൗരവമേറിയ കാര്യമാണ്. ഇതിലൂടെ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും മൗലികാവകാശവുമാണ് തകരുന്നത്.

താലിബാന്റെ അധിനിവേശം ഭാവിയിൽ ഇന്ത്യയ്ക്കും ഭീഷണിയാവാൻ സാധ്യതയേറെയാണ്. 2003 ൽ അമേരിക്ക ഇറാഖിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ താലിബാൻ പാകിസ്ഥാനിൽ അഭയം പ്രാപിച്ചു.
താലിബാന്റെ വളർച്ചയ്ക്കുപിന്നിൽ പാകിസ്ഥാന്റെ പങ്കുണ്ട്. അമേരിക്കൻ സേനയുടെ പിന്മാറ്റത്തോട് കൂടി ലോകം മുഴുവൻ തങ്ങളെ കയ്യൊഴിഞ്ഞുവെന്ന ആശങ്കയിലാണ് അഫ്ഗാൻ ജനത. കടുത്ത മനുഷ്യാവകാശ ലംഘനമാണ് താലിബാൻ അഫ്ഗാൻ ജനതയ്ക്കുമേൽ അടിച്ചേൽപ്പിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ജനാധിപത്യ വ്യവസ്ഥയിൽ ഭരിക്കുന്ന ഗവൺമെന്റിന് ഉത്തരവാദിത്തമുണ്ടെന്ന് മുൻ എം.പി. യും ‘ചിന്ത’ പത്രാധിപരുമായ സിപി നാരായണൻ അഭിപ്രായപ്പെട്ടു.

മതാധിഷ്ഠിത തീവ്രവാദ രാഷ്ട്രീയത്തിന്റെ ഫലമായാണ് അഫ്ഗാനിൽ മാധ്യമപ്രവർത്തകർ കശാപ്പ് ചെയ്യപ്പെടുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച അക്കാദമി ചെയർമാൻ ആർ എസ് ബാബു പറഞ്ഞു. ഫോൺ ചോർത്തലിൽ പ്രതിക്കൂട്ടിലാണ് കേന്ദ്രസർക്കാർ . സ്വകാര്യത സംരക്ഷിക്കാൻ ഭരണഘടന നൽകിയ മൗലികാവകാശങ്ങളാണ് ചവിട്ടി മെതിക്കപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജനാധിപത്യ വിരുദ്ധതയും ഫാസിസ്റ്റ് ഭരണത്തിന്റെ അധിനിവേശവുമാണ് താലിബാൻ – പെഗാസസ് വിഷയത്തിൽ കാണാൻ കഴിയുന്നതെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് കെ പി റെജി പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ മാധ്യമപ്രവർത്തനം നിലവിൽ ആത്മഹത്യാപരമാണെന്ന് എഴുത്തുകാരിയും പ്രമുഖ മാധ്യമപ്രവർത്തകയുമായ സരിത വർമ്മ അഭിപ്രായപ്പെട്ടു. ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ സുരേഷ് വെള്ളിമംഗലം, പത്രപവർത്തക യൂണിയൻ ജില്ലാ ട്രഷറർ അനുപമ ജി.നായർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിയമസഭ സെക്രട്ടറിയേറ്റിൽ നൂറിലധികം പേർക്ക് കോവിഡ് ;നടപടി സ്വീകരിക്കണമെന്നു അസോസിയേഷൻ കത്ത് നൽകി
Next post നീലകേശി അംബ്രല്ലാ മാർട്ട്; കുട നിർമ്മാണവുമായി സേവാഭാരതി