December 2, 2024

കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ഫെസ്റ്റിവൽ ബോണസ് ആയി 3000 രൂപ നൽകണം ഡോ. തത്തംകോട് കണ്ണൻ

Share Now

കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ഫെസ്റ്റിവൽ ബോണസ് ആയി 3000 രൂപ നൽകണമെന്ന് ഡോ : തത്തംകോട് കണ്ണൻ ആവശ്യപ്പെട്ടു. ആൾ കേരള കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതികുമാർ വെഞ്ഞാറമൂട് അധ്യക്ഷതയിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സംസ്ഥാന പ്രസിഡന്റ് തത്തംകോട് കണ്ണൻ.

നിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഫെസ്റ്റിവൽ അലവൻസ് ആയി 3000 രൂപ നൽകണമെന്നും, നിർമ്മാണ തൊഴിലാളികളെ ഇ എസ് ഐ പരിധിയിൽ ഉൾപ്പെടുന്നതിന് വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു,

സംസ്ഥാന ട്രഷറർ സലീം ആട്ടുകാൽ, ദേശീയ പുരസ്കാര ജേതാവും പൊതുപ്രവർത്തകനുമായ പുലിപ്പാറ യൂസഫ് നിർമ്മാണ തൊഴിലാളി യൂണിയൻ നേതാക്കളായ എസ് അനിൽകുമാർ വേങ്കവിള, പുലിപ്പാറ ശിവൻ, മിഥുൻ ലാൽ മലയടി, പ്രദീപ്കുമാർ നന്ദിയോട്, തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

യോഗത്തിന് കെ പി അംബരീഷ് കരിമംഗലം , പുൽപ്പാറ ശിവൻ, പ്രദീപ് കുമാർ (കണ്ണൻ ) നന്ദിയോട്, കെ പി അംബരീഷ് കരിമംഗല0 സെക്രട്ടറി, മിഥുൻ ലാൽ ട്രഷറർ ഉൾപ്പെടുന്ന 21 അംഗ കമ്മിറ്റി രൂപീകരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

Previous post മണിപ്പൂർ മാനവരാശിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാട്ടാക്കട സി എസ് ഐ സഭ
Next post വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹ്യ വിരുധർ എറിഞ്ഞു തകർത്തു