January 19, 2025

തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ; പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവര്‍ത്തിക്കും

Share Now

തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ. പാർട്ടിയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവർത്തിക്കുന്നതിന്റെ ചുമതല മാത്രമാണ് താൻ ഏറ്റെടുത്തത് എന്ന് പി വി അൻവർ വ്യക്തമാക്കി. നിയമപരമായി പാർട്ടി അംഗത്വം സ്വീകരിക്കുന്ന കാര്യത്തിൽ പ്രശ്നങ്ങൾ ഉള്ളതിനാൽ നിയമവിദഗ്ദ്ധരുമായി ചേർന്ന് ആലോചിച്ച് ശേഷമേ തീരുമാനം എടുക്കു എന്ന് പി വി അൻവർ പറഞ്ഞു.

എല്‍ഡിഎഫില്‍ നിന്ന് പുറത്തായതിന് പിന്നാലെ അന്‍വര്‍ ആരംഭിച്ച പാര്‍ട്ടി ആയിരുന്നു ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള. ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാന്‍ അന്‍വര്‍ നടത്തിയ ചര്‍ച്ചകളെല്ലാം നേരത്തെ പരാജയപ്പെട്ടിരുന്നു. എന്നാൽ അന്‍വറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

അന്‍വറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനര്‍ജിയും ട്വീറ്റ് ചെയ്തു. പൊതുപ്രവര്‍ത്തനത്തിനായുള്ള പി വി അന്‍വറിന്റെ അര്‍പ്പണവും ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതെന്ന് അഭിഷേക് ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാമി തിരോധാനം: ക്രൈംബ്രാഞ്ച് പെരുമാറിയത് കുറ്റവാളിയെ പോലെയെന്ന് രജിത് കുമാർ
Next post ആംആദ്മി പാര്‍ട്ടി എംഎല്‍എ വെടിയേറ്റു മരിച്ചു