December 14, 2024

പലിശ നിരക്ക് വെട്ടിക്കുറച്ചതിനെതിരെ കേരളാ ബാങ്കിനു മുന്നിൽ ധർണ്ണ നടത്തി

Share Now

മിസിലിനേയ് സ് സഹകരണ സംഘങ്ങൾ കേരളാ ബാങ്കിൽ നടത്തുന്ന നിക്ഷേപങ്ങൾക്കു് ഏകപക്ഷീയവും പക്ഷപാതപരവുമായി പലിശ നിരക്ക് വെട്ടി കുറച് സഹകരണ സംഘങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്‌ തള്ളിവിടുന്ന കേരള ബാങ്കിൻ്റെ നടപടി തിരുത്തണമെന്ന് കേരളാ ബാങ്കിൻ്റെ ഹെഡ് ഓഫീസിൽ പടിക്കൽ മിസിലിനേയ്സ് സംഘം പ്രസിഡൻറ്മാരും ഭരണ സമിതി അംഗങ്ങളും സഹകാരികളും ജീവനക്കാരും നടത്തിയ ധർണ്ണ ഉൽഘാടനം ചെയ്തു കൊണ്ട് എൽ.ജെ.ഡി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് എൻ എം നായർ അഭിപ്രായപ്പെട്ടു ആക്ഷൻ കൗൺസിൽ ചെയർമാൻ നെല്ലിമൂട് പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കരുംകുളം വിജയകുമാർ തിരുപുറം ഗോപൻ വി സുധാകരൻ ലാൽ വീരണകാവ് ചെങ്കൽ രാജേന്ദ്രൻ ജയൻ കരമന ചാണി അപ്പു ഉഴമലയ്ക്കൽ ബാബു നന്ദിയോട് ബാലുകാരോട് ധർമ്മരാജ് എന്നിവർ സംസാരിച്ചു പ്രകടനത്തിന് അജയകുമാർ ബാബു കുട്ടൻ ബിനുമുണ്ടേല ശശികല മല്ലിക ജി .തിലകം തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post മൊബൈൽ മോഷ്ടിച്ചു ബംഗാൾ സ്വദേശി പിടിയിൽ
Next post വില്ലേജ് ഓഫീസറെയും ജീവനക്കാരെയും ആദരിച്ചു