Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the newsfort domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/worldnet/public_html/thekeralatimes.com/wp-includes/functions.php on line 6121
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം ഇന്ന്; മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താൽ - Postmortem of Alan, who was killed in a wild elephant attack, today; CPM hartal in Mundoor panchayat today
April 30, 2025

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം ഇന്ന്; മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താൽ

Share Now

പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്മോ‍ർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുടെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസ് മാർച്ചും നടത്തും.

അലന്റെ അമ്മ വിജി പരിക്കുകളോടെ തൃശൂർ മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിട്ടുള്ള കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകിട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടൻോലയ്ക്ക് സമീപമായിരുന്നു സംഭവം.

മുന്നിൽപെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാൽകൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ വിജി കയ്യിലുണ്ടായിരുന്ന ഫോണിൽ വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്. ആശുപത്രിയിലേക്കെത്തും മുൻപേ ഗുരുതര പരിക്കേറ്റ് അലൻ മരിച്ചിരുന്നു. തോളെല്ലിനും ശരീരത്തിന്റെ വലതുഭാഗത്തുമാണ് വിജിക്ക് പരിക്കേറ്റത്.

അതേസമയം അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനും ജില്ലാ കലക്ടർക്കും മന്ത്രി നിർദേശം നൽകി. പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ കൂടുതൽ ആ4ആ4ടി അംഗങ്ങളെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

Previous post സർക്കാരിന് ആശ്വാസം, മുനമ്പം കമ്മീഷന് തൽക്കാലം തുടരാം; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ
Next post വീണയുടെ കമ്പനി നടത്തിയത് സുതാര്യ ഇടപാട്, കേസ് പാർട്ടി നേതാവിന്റെ മകളായതുകൊണ്ട്: എം എ ബേബി