December 12, 2024

‘ബിജെപിയിൽ കുറുവാ സംഘമെന്ന പോസ്റ്റർ’; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

Share Now

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കോഴിക്കോട് നഗരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്കെതിരെ കേസെടുത്ത് പൊലീസ്. കലാപാഹ്വാനത്തിനാലാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി. ‘സേവ് ബിജെപി’ എന്ന തലക്കെട്ടോടെയാണ് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ബിജെപി സംസ്ഥാന നേതൃത്വത്തെ മാറ്റണമെന്നായിരുന്നു പോസ്റ്ററിലെ ആവശ്യം. ബിജെപിയിൽ കുറുവാ സംഘമുണ്ടെന്നും പോസ്റ്ററിൽ ആരോപിച്ചിരുന്നു. വി മുരളീധരൻ, കെ സുരേന്ദ്രൻ, പി രഘുനാഥ് എന്നിവരെയാണ് കുറുവാ സംഘമെന്ന് പോസ്റ്ററിൽ വിശേഷിപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘തല ഇസ് ബാക്ക്’ ; വർഷങ്ങൾക്ക് ശേഷം ട്രാക്കിൽ ചീറി പായാൻ അജിത്
Next post അവസാനം പെണ്ണ് കിട്ടി, 47-ാം വയസില്‍ തിരുമണം; ബാഹുബലി താരം വിവാഹിതനായി