പഞ്ചായത്ത് അംഗം പഞ്ചായത്ത് സെക്രട്ടറി പുറത്തിറങ്ങാതെ ഗേറ്റ് പൂട്ടിയിട്ടു പ്രതിഷേധിച്ചു
കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിൽ പഞ്ചായത്തു സെക്രട്ടറി ജനവിരുദ്ധ നിലപാടും പഞ്ചായത്തു അംഗങ്ങളുടെ അവകാശത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിൽ നടപടി സ്വീകരിക്കുന്നു എന്നും ആരോപിച്ചു പഞ്ചായത്തു ഭരണ സമിതി അംഗം അൻവർ പഞ്ചായത്തു സെക്രട്ടറിയെ പുറത്തിറങ്ങാതിരിക്കാൻ പഞ്ചായത്തിന്റെ ഗേറ്റ് പൂട്ടിയിട്ടു പ്രതിഷേധിച്ചു.ആവശ്യപ്പെട്ട രേഖകൾ സെക്രട്ടറി നൽകാതെ പുറത്തുപോകാൻ അനുവദിക്കില്ല എന്ന് പറഞ്ഞു ഗേറ്റ് പൂട്ടി ഇടുകയായിരുന്നു.വൈകുന്നേരം അഞ്ചു മുതൽ ഏഴുമണിവരെ ആണ് ഗേറ്റ് പൂട്ടിയത്. ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് പാർട്ടി നേതാക്കൾ എന്നിവർ എത്തി അനുനയ ചർച്ച നടത്തുകയും സെക്രട്ടറി രേഖകൾ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്. നാളുകളായി ആവശ്യപ്പെടുന്ന രേഖകൾ തിങ്കളാഴ്ച ഉച്ചക്ക്
എങ്കിലും നൽകണം എന്നും സെക്രട്ടറിയോട് താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ ഇത് അവഗണിച്ചു . തുടർന്നാണ് ഇങ്ങനെ ഒരു പ്രതിഷേധത്തിന് തയാറായത് എന്നും അൻവർ പറഞ്ഞു. പഞ്ചായത്തു കമ്മിറ്റി തീരുമാനങ്ങളും മിനിട്സിന്റെയും പകർപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.
പഞ്ചായത്തു ജനപ്രതിനിധി വാക്കാൽ ആവശ്യപ്പെട്ടാലും ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ പകർപ്പ് നൽകാം എന്നിരിക്കെ ആണ് സെക്രട്ടറി രണ്ടാഴ്ചയായി തന്നോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് എന്ന് അൻവർ ആരോപിച്ചു. പഞ്ചായത്തു കമ്മിറ്റി തീരുമാനങ്ങൾ എടുത്താൽ പഞ്ചായത്തത് സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതിൽ പോലും മെല്ലെപോക്ക് നയമാണ് സ്വീകരിക്കുന്നത്.പലപ്പോഴും തീരുമാങ്ങൾക്കു വിരുദ്ധമായ നടപടികളാണ് സെക്രട്ടറിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതു.പഞ്ചായത്തു തീരുമാനങ്ങളെ അട്ടിമറിക്കുന്നു എന്നും പഞ്ചായത്തിലെ ഭൂരിഭാഗം അംഗങ്ങൾക്കും ഇതേ അനുഭവങ്ങൾ സെക്രട്ടറിയിൽ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട് എന്നും അൻവർ പറഞ്ഞു.പഞ്ചായത്തു അംഗത്തിന്റെ അവകാശത്തെ പോലും മാനിക്കാത്ത സെക്രട്ടറി പൊതുജനങ്ങളുടെ കാര്യത്തിൽ കടും പിടിത്തം പിടിച്ചാൽ അത് അനുയോജ്യമാകില്ല എന്നും വിവരങ്ങൾ കാണിച്ചു പഞ്ചായത്തു ഡയറക്റ്ററേറ്റിൽ ഉൾപ്പടെ പരാതി നൽകുമെന്നും അൻവർ പറഞ്ഞു. അതെ സമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ പഞ്ചായത്തു .സെക്രട്ടറി തയാറായില്ല.