December 12, 2024

‘കൈയ് തന്നേച്ച് പോ.. രാഹുലേ…’ ഷാഫിക്കും രാഹുലിനും പിന്നാലെ കൈ നീട്ടി സരിൻ; അവഗണിച്ച് ഇരുവരും, കല്യാണ വീട്ടിലെ വീഡിയോ വൈറൽ

Share Now

പാലക്കാടെ സ്ഥാനാർത്ഥികളുടെ കല്യാണ വീട്ടിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു. കല്യാണ വേദിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് കൈകൊടുക്കാതെ ഷാഫി പറമ്പിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും നടന്നു നീങ്ങുന്ന വീഡിയോയാണ് വൈറലാകുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തോടെ തുടരുന്നതിനിടെയാണ് കല്യാണ വീട്ടിൽ വോട്ട് തേടിയെത്തിയ പി സരിനും കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലും പരസ്പരം കണ്ടത്.

തന്നെ ശ്രദ്ധിക്കാത്ത ഷാഫിയോട് ഞാൻ ഇപ്പുറത്ത് ഉണ്ടെന്ന് സരിൻ പറയുമ്പോൾ ഇപ്പുറത്ത്രാ തന്നെ ഉണ്ടാവണം എന്ന് ഷാഫി മറുപടി നൽകി. പിന്നാലെ രാഹുലിനും ഷാഫിക്കും ഹസ്തദാനം നൽകാൻ സരിന്‍ കൈനീട്ടി. എന്നാൽ അത് കൂസാതെ ഇരുവരും നടന്ന് നീങ്ങി. ‘ഷാഫി കൈയ് തന്നേച്ച് പോ.. രാഹുലേ…’ എന്ന പിന്നാലെ നിന്ന് സരിൻ ഉറക്കെ വിളിച്ചു പറഞ്ഞു. രണ്ടു പേരും തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങിയപ്പോൾ ‘അയ്യേ അയ്യേ കൂയ്’ എന്നും സരിൻ പറയുന്നത് വീഡിയോയിൽ കാണാം.

അതേസമയം സരിൻ്റെ സാന്നിധ്യത്തിൽ കോൺഗ്രസ് വിമത നേതാവ് എവി ഗോപിനാഥിനെ രാഹുൽ മാങ്കൂട്ടത്തില്‍ ചേർത്തുപിടിച്ചു. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്ന് സരിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് കപടമുഖമില്ലെന്നും പി സരിന് കൈകൊടുക്കാൻ പ്രയാസമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തില്‍ പറഞ്ഞു. ചെയ്യുന്നതെല്ലാം ആത്മാർത്ഥമായിട്ടാണ്. ചാനലുകൾക്ക് മുമ്പിൽ അഭ്യാസം കാണിക്കാൻ പ്രയാസമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ്; സംസ്ഥാനസർക്കാർ അന്വേഷണം തുടങ്ങി
Next post യോഗി ആദിത്യനാഥിനെതിരെ വധഭീഷണി; യുവതി അറസ്റ്റിൽ