December 14, 2024

മന്ത്രി ജെ.ചിഞ്ചു റാണി സഞ്ചരിച്ച വാഹനം തിരുവല്ല ബൈപാസിൽ അപകടത്തിൽപെട്ടു. ആർക്കും പരുക്കില്ല.

Share Now

തിരുവല്ല.തിരുവനന്തപുരത്തു നിന്നും ഇടുക്കിയിലേക്കുള്ള യാത്രാ മദ്ധ്യേ മന്ത്രി ചിഞ്ചു റാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു.ആർക്കും പരിക്കില്ല.അമിത വേഗത്തിലെത്തിയ വാഹനം ബസുമായി കൂട്ടിയിടിക്കുന്നതു ഒഴിവാക്കാൻ ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണംവിട്ട് മന്ത്രിയുടെ വാഹനം സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. രാവിലെ എട്ടുമണിയോട് അടുത്താണ്
തിരുവല്ല ബൈപാസിൽ മല്ലപ്പള്ളി ഭാഗത്തേക്കു തിരിയുന്ന സ്ഥലത്താണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് ഇടുക്കിയിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി പോകുകയായിരുന്നു മന്ത്രി.മന്ത്രിയുടെ വാഹനത്തിനു എസ്‌കോർട്ട് ഇല്ലായിരുന്നു. അപകടത്തെ തുടർന്ന് ഗെസ്റ്റ് ഹൗസിലേക്ക് മാറിയ മന്ത്രി പിന്നീട് മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സംസ്ഥാനത്ത് നവംബർ രണ്ട് വരെ ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യത
Next post കുട്ടികളുടെ ആശങ്കകളും സമ്മർദ്ദങ്ങളും പരിഹരിക്കണം: സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ