January 17, 2025

50 ശതമാനം വിലക്കിഴിവില്‍ എന്തും വാങ്ങാം; ലുലു മാളുകളില്‍ ഷോപ്പിങ് ഉത്സവം; ഇന്നും നാളെയും മാളുകള്‍ അടയ്ക്കുക പുലര്‍ച്ചെ രണ്ടിന്; ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാന്‍ വന്‍തിരക്ക്

Share Now

സംസ്ഥാനത്തെ ലുലു മാളുകളിലും ലുലു ഡെയ്ലികളിലും 50 ശതമാനം കിഴിവില്‍ ഷോപ്പിങ് ഉത്സവത്തിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം, പാലക്കാട് ലുലു മാളുകള്‍, തൃപ്രയാര്‍ വൈമാള്‍, തൃശ്ശൂര്‍ ഹൈലൈറ്റ് മാളിലെയും കൊച്ചി മരട് ഫോറം മാളിലെയും കൊല്ലം ഡ്രീംസ് മാളിലെയും ലുലു ഡെയ്ലി എന്നിവിടങ്ങളിലുമാണ് 50 ശതമാനം ഓഫറുകള്‍ ലഭിക്കുന്നത്.

എന്‍ഡ് ഓഫ് സീസണ്‍ സെയിലുടെ ലുലു ഫേഷന്‍ സ്റ്റോറില്‍ വില കിഴിവ് ഈ മാസം 19വരെ ലഭിക്കും. എല്ലാ വര്‍ഷവും നടത്തിവരുന്ന ലുലു ഓണ്‍ സെയില്‍, ലുലു ഫ്‌ളാറ്റ് ഫിഫ്റ്റി സെയില്‍ എന്നിവയാണ് ഇന്ന് മുതല്‍ 12 വരെ മാളില്‍ നടക്കുന്നത്. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന മാളിലെ വിവിധ ഷോപ്പുകള്‍ ലുലു ഓണ്‍ സെയിലിന്റെ ഭാഗമാകും. കൂടാതെ 50 ശതമാനം വിലക്കുറവില്‍ ലുലു കണക്ട് , ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ എന്നിവയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ ലുലു ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും. ഇലക്ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്.

ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറില്‍ നിന്ന് റീട്ടെയില്‍ ഉത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും 50 ശതമാനം കിഴിവില്‍ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാന്‍ സാധിക്കും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ് അടക്കമുള്ള എല്ലാ ഷോപ്പുകളിലും വിലക്കിഴിവിലുടെ ഷോപ്പിങ് നടത്താന്‍ ഓഫറിലുടെ സാധിക്കും.

ലുലു ഫാഷനിലും മികച്ച ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാന്‍ഡുകള്‍ക്ക് പുറമേ അന്താരാഷ്ട്ര ബ്രാന്‍ഡുകളടക്കം അഞ്ഞൂറിലധികം ബ്രാന്‍ഡുകള്‍ എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്.

ജുവലറി, സെപ്ക്സ്, കോസ്മെറ്റിക്സ് ആന്‍ഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാം. ലുലു ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകിയും ജനുവരി 9 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. ഈ ദിവസങ്ങളില്‍ മെട്രോ സര്‍വീസ് രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും. എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി തുടങ്ങിയ വില്‍പ്പന 19 വരെ നടക്കും. ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയില്‍ മാളില്‍ 9 മുതല്‍ 12 വരെയാണ് നടക്കുന്നത്. ഇന്നും നാളെയും തിയ്യതികളില്‍ രാവിലെ എട്ടിന് മാള്‍ തുറന്നാല്‍ പുലര്‍ച്ചെ രണ്ടുവരെ പ്രവര്‍ത്തിക്കും. 11ന് രാവിലെ തുറന്നാല്‍ 13ന് പുലര്‍ച്ചെ 2 വരെ 50ശതമാനം വില കുറവിലുള്ള വില്‍പ്പന നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക്; കോടതി ഉത്തരവ് കേട്ട് മോഹാലസ്യപ്പെട്ട് വിവാദ വ്യവസായി; ഇനി 14 ദിവസം ജയില്‍വാസം
Next post തിരുപ്പതി ക്ഷേത്രത്തിലെ അപകടം; തിരക്കിൽപ്പെട്ട് മരിച്ച ആറുപേരിൽ മലയാളിയും, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര