January 19, 2025

എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും; ബിജെപി വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടത്തിയെന്ന് കെ രാധാകൃഷ്ണന്‍

Share Now

ഉപതിരഞ്ഞെടുപ്പില്‍ ചേലക്കര മണ്ഡലത്തില്‍ ബിജെപി വലിയ രീതിയില്‍ വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടത്തിയെന്ന് ആലത്തൂര്‍ എംപി കെ രാധാകൃഷ്ണന്‍. അതിനാലാണ് ബിജെപിയുടെ വോട്ട് ശതമാനം വര്‍ദ്ധിച്ചതെന്നും കെ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയും യുഡിഎഫും ഡിഎംകെയും എല്‍ഡിഎഫിന് എതിരായി വലിയ ക്യാമ്പയിനാണ് നടത്തിയതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ചേലക്കരയിലെ തിരഞ്ഞെടുപ്പ് ഫലത്തിനെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാധാകൃഷ്ണന്‍. ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയിലെ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും. ചേലക്കരയില്‍ വര്‍ഗീയ വേര്‍തിരിവ് നടത്താനുളള ശ്രമം നടക്കുന്നുണ്ടെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

ചേലക്കരയിലെ ബിജെപി വോട്ട് വര്‍ദ്ധിച്ചത് പ്രത്യേക സാഹചര്യത്തിലാണ്. വര്‍ഗീയ വേര്‍തിരിവ് നടത്താനുള ശ്രമം നടക്കുന്നുണ്ട്. ബിജെപിയുടെ വോട്ട് ശതമാനം കൂടിയ സാഹചര്യം പരിശോധിക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ 28000 ആയിരുന്നു. ഇപ്പോള്‍ 33000 ലേക്ക് ഉയര്‍ന്നു. ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചുകൊണ്ട് ആളുകളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നരേന്ദ്ര മോദിയ്‌ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ കുറ്റവാളികള്‍; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് ജസ്റ്റിന്‍ ട്രൂഡോ
Next post ‘സരിൻ തിളങ്ങുന്ന നക്ഷത്രം, പാർട്ടി വളർത്തും’; പാലക്കാട്ടേത് വഴിവിട്ടജയമാണെന്ന് എകെ ബാലന്‍