March 22, 2025

‘സംരംഭങ്ങൾ പേപ്പറിൽ മാത്രം ഒതുങ്ങരുത്, സർക്കാരിന്റെ ഉദ്ദേശശുദ്ധി മാത്രം നല്ലത്’; നിലപാട് മാറ്റി ശശി തരൂർ

Share Now

കേരളം വ്യവസായ സൗഹൃദം എന്ന പ്രസ്താവനയിൽ നിലപാട് മാറ്റി ശശി തരൂർ. അവകാശവാദങ്ങൾ മാത്രമാണുള്ളത്. സർക്കാരിന്റെ ഉദ്ദേശശുദ്ധി മാത്രം നല്ലതെന്ന് ശശി തരൂർ പറഞ്ഞു. കൂടുതൽ സംരംഭങ്ങൾ കേരളത്തിന് ആവശ്യമാണെന്നും സംരംഭങ്ങൾ പേപ്പറിൽ മാത്രം ഒതുങ്ങാതെ നടപ്പാക്കണം എന്നും ശശി തരൂർ വ്യക്തമാക്കി.

കേരളത്തിലെ വ്യവസായ വളർച്ച സംബന്ധിച്ച നിലപാടിൽ മാറ്റവുമായാണ് ശശി തരൂർ രംഗത്തെത്തിയത്. അവകാശവാദങ്ങൾ മാത്രമാണുള്ളത്. കൂടുതൽ സംരംഭങ്ങൾ കേരളത്തിന് ആവശ്യമാണ്. പേപ്പറിൽ മാത്രം ഒതുങ്ങാതെ നടപ്പാക്കണം എന്നും ശശി തരൂർ വ്യക്തമാക്കി. കേരള സർക്കാരിൻറെ ഉദ്ദേശ്യശുദ്ധി നല്ലതെന്ന് സമ്മതിക്കാം.എന്നാൽ കേരളത്തിലെ യഥാർത്ഥ സാചര്യമല്ല റിപ്പോർട്ടുകളിൽ വരുന്നതെന്നും ശശി തരൂർ പറഞ്ഞു.

എക്സ് പോസ്റ്റിലൂടെയാണ് ശശി തരൂർ നിലപാട് തിരുത്തിയത്. ടൈംസ് ഓഫ് ഇന്ത്യയുടെ പത്രവാർത്ത കൂടി ഷെയർ ചെയ്താണ് തരൂരിന്റെ പോസ്റ്റ്. ഹൈക്കമാന്റും കേരള നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തരൂരിന്റെ നിലപാട് മാറ്റം. വ്യവസായവകുപ്പിന്‍റെ സ്റ്റാർട്ട് അപ് മിഷൻ വളർച്ചാ കണക്ക് ശരിയല്ലെന്ന പാർട്ടി നിലപാട് ദേശീയ-സംസ്ഥാന നേതൃത്വം ശശിതരൂരിനെ അറിയിച്ചിരുന്നു.

Previous post ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയിൽ വീണ്ടുമെത്തി; മഴയത്ത് സമരം ചെയ്യുന്നവര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും വാങ്ങി നല്‍കി സുരേഷ് ഗോപി
Next post ‘കൗമാരക്കാരിൽ വയലൻസും മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നു, സിനിമയ്ക്ക് വലിയ പങ്കുണ്ട്’; കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കുമെന്ന് എംബി രാജേഷ്