December 14, 2024

കോട്ടയത്ത് മനുഷ്യക്കടത്തിനെതിരേ ഫ്രീഡം വാക്ക്

Share Now

കോട്ടയം: മനുഷ്യക്കടത്തിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എൻ.ജി.ഒ.കളുടെ കൂട്ടായ്മ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ‘വാക്ക് ഫോർ ഫ്രീഡം’ പരിപാടിയുടെ ഭാഗമായി കോട്ടയത്ത് ഫ്രീഡം വാക്ക് നടത്തി. ഇന്ത്യയിലുടനീളം 100 ഇടങ്ങളിലായി ആയിരത്തോളം പേർ പങ്കെടുത്തു.

സിഐ പ്രശാന്ത് കുമാർ, അഡ്വ: റെനി ജേക്കബ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പദയാത്രയുടെ തുടക്കത്തിൽ മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഏവരും പ്രതിജ്ഞയെടുത്തു. കോട്ടയം ബിസിഎം കോളേജിൽ നിന്ന് ആരംഭിച്ച യാത്ര സമീപത്തെ പൊതു റോഡുകളിലൂടെ നടന്ന് ബിസിഎം കോളേജിൽ തന്നെ അവസാനിച്ചു. മനുഷ്യക്കടത്തിന്റെ ശബ്ദമില്ലാത്ത ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തികച്ചും നിശ്ശബ്ദമായ നടത്തമായിരുന്നു നടത്തം. ബിസിഎം കോളേജിലെ എൻ.എസ്.എസ് വിഭാഗമാണ് ഫ്രീഡം വാക്കിന് നേതൃത്വം നൽകിയത്. കേരളത്തിലുടനീളമായി കോഴിക്കോട്, ഏറ്റുമാനൂർ, വയനാട്, മുണ്ടക്കയം എന്നിവിടങ്ങളിലാണ് ഫ്രീഡം വാക്ക് സംഘടിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Previous post മനുഷ്യക്കടത്തിനെതിരേ ബോധവത്കരണവുമായി ഫ്രീഡം വാക്ക്
Next post ശ്രീ ശബരീസ കോളേജിലെ വിദ്യാർത്ഥികൾ ഫ്രീഡം വാക്ക് നടത്തി