December 2, 2024

കനത്ത മഴയിൽ സബ് രജിസ്റ്റർ ഓഫീസിൽ വെള്ളം കയറി..

Share Now


മലയിൻകീഴ് 
തിങ്കളാഴ്ച ഉണ്ടായ കനത്ത മഴയിൽ മലയിൻകീഴ് സബ് റജിസ്റ്റാർ ഓഫീസിനുള്ളിൽ വെള്ളം കയറി.മലയിൻകീഴ് ഗ്രാമപഞ്ചായത് കെട്ടിടത്തിലെ ഏറ്റവും താഴത്തെ നിലയിൽ ആണ് റജിസ്റ്റാർ ഓഫീസ് സ്ഥിതി ചെയ്യുന്നത്.ഈ നില റോഡിൽ നിന്നും താഴ്ന്ന സ്ഥലത്തായതിനാൽ ചെറു മഴയിൽ പോലും റോഡിൽ നിന്നുമുള്ള ജലം ഇവിടേക്ക് റോഡിന്റെ വശത്തു കൂടെ ഒഴുകി പരിസരം നിറയും. കനത്ത മഴയായാൽ പിന്നെ ഇവിടെ ഒഴുകിയെത്തുന്ന ജലം മുട്ടോളം ആകുകയും ഓഫീസിനുള്ളിലേക്ക് കയറുകയും ചെയ്യും.ജലമൊഴുകി പോകാനുള്ള അസൗകര്യമാണ് പലപ്പോഴും മഴക്കാലങ്ങളിൽ ഈ സാഹചര്യം ഉണ്ടാകുന്നത്.കാട്ടാക്കടയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി ജലം സുഗമമായി ഒഴുകുന്നതിനു വഴി ഒരുക്കി പ്രശ്ന പരിഹാരം കണ്ടു.എന്നാൽ ഇതു ശാശ്വത പരിഹാരമല്ല എന്നു അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വ്യാഴാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് കള്ളിക്കാട് പഞ്ചായത്ത്
Next post വൈദ്യുതി തകരാർ: കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്‌ട്രേഷൻ മുടങ്ങി യുപിഎസ്സും പണിമുടക്കി