
കാട്ടാക്കടയിൽ ആരോഗ്യ വകുപ്പ് പരിശോധന;ഒരു ഹോട്ടൽ പൂട്ടി
കാട്ടാക്കട:
കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതർ കാട്ടാക്കടയിലെ വിവിധ ബേക്കറി ,ഹോട്ടൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി ഹോട്ടലുകളും ബേക്കറികളും വൃത്തിഹീനം എന്ന് കണ്ടെത്തി. പഴകി പുഴുവരിച്ച ഭക്ഷണം കണ്ടെത്തിയ കാട്ടാക്കട തിരുവനന്തപുരം റോഡിലെ സ്റ്റാർ റെസ്റ്റോറൻ്റ് പൂട്ടി.

പതിനഞ്ചോളം. സ്ഥാപനങ്ങളിൽ ആണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. ആരോഗ്യവകുപ്പിൽ പരാതികൾ ലഭിച്ചിട്ടും പരിശോധന വൈകിയതോടെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തെ ആണ് ചൊവാഴ്ച പരിശോധന നടത്തിയത്.ഈ പരിശോധനയിൽ തന്നെ പല ഹോട്ടലുകൾ വൃത്തിഹീനം എന്ന് കണ്ടെത്തി.ബേക്കറികൾ കാലാവധി കഴിഞ്ഞ ഭക്ഷ്യ സാധനങ്ങൾ ആണ് കണ്ടെത്തിയത്.പലയിടത്തും പഴകിയവയും ഉണ്ടായിരുന്നു സ്റ്റാർ ഹോട്ടലിൽ ദിവസങ്ങൾ ആയ പാചകം ചെയ്തതും ചെയ്യനുള്ളതുമായ മാംസവും, പുഴുവരിച്ച മാംസവും കണ്ടെത്തി. എല്ലായിടത്തും രണ്ടു ദിവസത്തിനുള്ളിൽ ശുചീകരണം നടത്തി ആരോഗ്യ വകുപ്പിനെ അറിയിക്കണം എന്ന് നിർദേശം നൽകി.ഇവിടങ്ങളിൽ വീണ്ടും പരിശോധന നടത്തും.അതോടൊപ്പം പൂട്ടിയ ഹോട്ടലിൽ കണ്ടെത്തിയ നശിപ്പിക്കാനും ശുചീകരണം ആരോഗ്യ വകുപ്പിനേ അറിയിക്കണം എന്നും നോട്ടീസ് നൽകി. വീണ്ടും പരിശോധന നടത്തി പ്രശ്നങ്ങളിൽ ഇല്ല എന്ന് കണ്ടാൽ മാത്രമേ തുറക്കാൻ അനുമതി നൽകു.ഇന്നിയും പരിശോധന തുടരും എന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
npzz36