December 12, 2024

വിദ്വേഷ പരാമർശം; സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനും എതിരെ കേസില്ല, അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

Share Now

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വയനാട്ടിൽ നടത്തിയ വിദ്വേഷ പരാമർശങ്ങളിൽ സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനും എതിരെ കേസില്ല. തിര‍ഞ്ഞെടുപ്പ് കാലത്തെ വിദ്വേഷ പരാമർശങ്ങളിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. ഇരുവരുടെയും മൊഴി പോലുമെടുക്കാതെയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നാണ് പരാതിക്കാരൻ പറയുന്നത്.

ഇരുവരും വയനാട്ടിൽ നടത്തിയ വർഗീയ പരാമർശത്തിലാണ് പരാതി ഉണ്ടായിരുന്നത്. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിധാരണ പരത്തിയെന്നും അതിന്റെ പേരിൽ കലാപാഹ്വാനം നടത്തിയെന്നുമായിരുന്നു സുരേഷ് ഗോപിക്ക് എതിരായ പരാതി. വാവര് പള്ളിയെ അധിക്ഷേപിച്ചതിനാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണനെതിരായ പരാതി. സംഭവത്തിൽ ഇരുവർക്കുമെതിരെ എഐവൈഎഫും പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അവസാനം പെണ്ണ് കിട്ടി, 47-ാം വയസില്‍ തിരുമണം; ബാഹുബലി താരം വിവാഹിതനായി
Next post ആലപ്പുഴയിലെ പാർട്ടിവിട്ട സിപിഎം നേതാവ് ബിജെപിയിൽ; അംഗ്വതം നൽകി സ്വീകരിച്ചത് തരുൺ ചൂഗ്