വയോധികരായ സഹോദരങ്ങൾക്ക് ഇനി സ്വന്തം ഭൂമി; വഴിയൊരുക്കിയത് പഞ്ചായത്ത് അംഗത്തിന്റെ പ്രയത്നം.
വിളപ്പിൽശാല:വിളപ്പിൽശാല സി എച് സി റോഡിൽ ആലും പുറത്തു വീട് സഹോദരങ്ങളായ കെ ഗോപാലും,കെ സുകുമാരനും,ഇനി സ്വന്തം ഭൂമി.സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി താലൂക്ക് തല പട്ടയ വിതരണത്തിൽ ആണ് സഹോദരങ്ങളുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആഗ്രഹത്തിനു സാഫല്യമായത്. വിളപ്പിൽശാല വാർഡിൽ ഉൾപ്പെട്ട സഹോദരങ്ങൾ തലമുറകളായി ഈ ഭൂമിയിലാണ് കൂര വച്ചു കഴിഞ്ഞിരുന്നത്.വർഷങ്ങളായി ആനൂകൂല്യങ്ങൾ ലഭിക്കാനായി പല വാതിലുകളും മുട്ടിയിട്ടും ഒന്നും നടപ്പാകാതെയും ആഗ്രഹമായി തന്നെ അവശേഷിക്കും എന്നു ആകുലപ്പെട്ട് കഴിഞ്ഞിരുന്ന ഇവർക്ക് വാർഡ് അംഗം ഷാജി ആണ് ഇവരുടെ ചിരകാല സ്വപ്ന സാഫല്യത്തിന് വഴി ഒരുക്കിയത്.
ജില്ലാ പഞ്ചായത്ത് അംഗമായ വിളപ്പിൽ രാധാകൃഷ്ണൻ ആണ് പഞ്ചായത്ത് അംഗം ആയി തെരഞ്ഞെടുക്കപ്പെടുന്നതിനും മാസങ്ങൾക്ക് മുൻപ് ഈ സഹോദരങ്ങളുടെ കാര്യം ഷാജിയുടെ ശ്രദ്ധയിൽ പെടുത്തിയത്.വര്ഷങ്ങളായി താൻ കാണാറുള്ള ഇവർ സ്വന്തം ഭൂമിയിൽ കഴിയുന്നു എന്നു കരുതിയിരുന്ന ഷാജി കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ ഇവർക്ക് വേണ്ടി അശ്രാന്തം നടത്തിയ പരിശ്രമം കൂടിയാണ് ചൊവ്വാഴ്ച ഈ വയോധികർക്ക് ജീവിതത്തിലെ ധന്യ മുഹൂർത്തമായത്.
നിർധനവസ്ഥയിലും പ്രാരാബ്ദത്തിലും കഴിഞ്ഞിരുന്ന ഇവർ മക്കളുടെ വിവാഹം കഴിപ്പിച്ചു ശേഷവും സ്വന്തമായി ഒരു ഭൂമിക്കായി കഠിനാധ്വാനം നടത്തി.സാമ്പത്തിക ബാധ്യതകളും ചുറ്റുപാടും ഇവർക്ക് ലക്ഷ്യം നേടാനായില്ല.സ്വന്തം ഭൂമി അല്ലാത്തതിനാൽ ഇതു ഈട് വച്ചു ഒന്നിനും മാർഗ്ഗം ഉണ്ടാക്കാനും ആയില്ല.ഈ അവസരത്തിലാണ് ഷാജി യുടെ ഇടപെടലിലൂടെ ഇവർക്ക് പട്ടയം ലഭ്യമായത്.
വിളപ്പിൽ പഞ്ചായത്തിൽ ഇവരെ കൂടാതെ വെള്ളൈകടവ് വാർഡിൽ ജലജ കുമാരിക്കും പട്ടയം ലഭിച്ചു. താലൂക്ക് തലത്തിൽ ആകെ 11 പേർക്കാണ് പട്ടയ വിതരണം നടന്നത്.
അരുവിക്കര എം എൽ എ ജി സ്റ്റീഫന്റെ അധ്യക്ഷതയിൽ അടൂർ പ്രകാശ് എം പി. കാട്ടാക്കട താലൂക്ക് തല പട്ടയ വിതരണം ഉദ്‌ഘാടനം ചെയ്തു.ഐ ബി സതീഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചർ, വെള്ളനാട് ബ്ലോക്ക് പ്രസിഡന്റ് ഇന്ദുലേഖ,പൂവച്ചൽ പാഞ്ചായത് പ്രസിഡന്റ് സനൽകുമാർ,ബ്ലോക്ക് അംഗം ശ്രീകുട്ടി സതീഷ്,തഹസിൽദാർ സജി എസ് കുമാർ,ഭൂ രേഖ തഹസിൽദാർ മധുസൂദനൻ എ തുടങ്ങിയവർ സന്നിഹിതരായിരുന്നു.