December 14, 2024

വൃദ്ധസദനത്തിൽ അന്തേവാസികൾക്കും ജീവനക്കാർക്കും ഉൾപ്പടെ കോവിഡ്

Share Now


കാട്ടാക്കട: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കാട്ടാക്കട കുളത്തോട്ടുമല വൃദ്ധസദനത്തിലെ അന്തേവാസികൾക്കും ജീവനക്കാർക്കുൾപ്പടെ കോവിഡ് സ്ഥിരീകരിച്ചു.വിവിധ ബ്ലോക്കുള്ള വൃദ്ധസദനത്തിൽ ഒരു ബ്ലോക്കിലെ അന്തേവാസിക്ക് കഴിഞ്ഞ ദിവസം അസ്വസ്ഥതയെ തുടർന്ന് നടത്തിയ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.ശേഷം ഇതേ ബ്ലോക്കിലെ മറ്റുള്ളവർക്കും നടത്തിയ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചു. ആദ്യം സ്ഥിരീകരണം ഉണ്ടായ ആൾ മറ്റു ബ്ലോക്കുകളിലുള്ള അന്തേവാസികളുമായി ഇടപഴകിയിട്ടുണ്ട് ഇത് കൊണ്ട് തന്നെ കൂടുതൽ പേർക്ക് പരിശോധന നടത്തി ഇതിൽ ജീവനക്കാർക്കും അന്തേവാസികൾക്കും ഉൾപ്പടെ ഇരുപത്തി രണ്ടോളം പേർക്കാണ് സ്ഥിരീകരണം ഉള്ളത്.നെഗറ്റീവ് ആയിട്ടുള്ള അന്തേവാസികളെയും ജീവനകകരെയും ഈ സാഹചര്യത്തിൽ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട് .ജീവനക്കാരെ ആരെയും പരിശോധനക്ക് ശേഷം പുറത്തേക്ക് വിട്ടിട്ടില്ല.കോവിഡ് വ്യാപനം ഉണ്ടായ ശേഷം വൃദ്ധസദനത്തിലെ സന്ദർശനവും മറ്റും കർശന നിയന്ത്രണത്തിൽ ആയിരുന്നു. എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതു എന്ന് കണ്ടെത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Previous post പതിനേഴുകാരനെ യുവാക്കൾ വളഞ്ഞിട്ടു മർദ്ദിച്ചതായി പരാതി .
Next post മഴക്കെടുതി; സ്‌കൂളിലെ മരംകടപുഴകി റോഡിൽ പതിച്ചു