Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the wp-to-buffer domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/worldnet/public_html/thekeralatimes.com/wp-includes/functions.php on line 6121

Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the newsfort domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/worldnet/public_html/thekeralatimes.com/wp-includes/functions.php on line 6121
വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറന്നു; ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർ സമരത്തിനിറങ്ങുന്നു, കളക്ട്രേറ്റിന് മുന്നിൽ ധർണ - All the promises are gone; Churalmala landslide victims go on strike, dharna in front of Collectorate
April 23, 2025

വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറന്നു; ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർ സമരത്തിനിറങ്ങുന്നു, കളക്ട്രേറ്റിന് മുന്നിൽ ധർണ

Share Now

വയനാട് ചൂരലമല ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരത്തിനിറങ്ങുന്നു. ദുരിത ബാധിതരുടെ പുനരധിവാസം വൈകുന്നതിലടക്കം പ്രതിഷേധിച്ച് ചൂരൽമല ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. അടുത്തയാഴ്ച സമരം നടത്താനാണ് നിലവിലെ ആലോചന.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായം നൽകുന്നില്ലെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി ആരോപിച്ചിരുന്നു. പിന്നാലെയാണ് അവഗണനയ്ക്കെതിരെ സമരത്തിലേക്ക് ഇറങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ദുരന്തബാധിതർ. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സന്ദർശന വേളയിൽ പ്രധാനമന്ത്രി എടുത്ത കുട്ടികളുമായി ഡൽഹിയിലെത്തി സമരം ചെയ്യുമെന്നും ആക്ഷൻ കമ്മിറ്റി അംഗങ്ങൾ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ദിവസം മുന്നൂറ് രൂപ വച്ചുള്ള സഹായം അടക്കം തുടർന്ന് കിട്ടാതായതോടെ സാമ്പത്തിക പ്രതിസന്ധിയും ദുരിതബാധിതർക്ക് രൂക്ഷമാണ്. വായ്പകൾ എഴുതി തള്ളുമെന്ന ബാങ്കുകളുടെ വാഗ്ദാനവും പൂർണമായിട്ടില്ല. ഇതോടെയാണ് ദുരിതബാധിതർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചത്. ദുരന്തമുണ്ടായി 87 ദിവസം പിന്നിടുമ്പോളേക്കും സമര മാർഗത്തിലേക്ക് നീങ്ങേണ്ട ഗതികേടിലാണ് ചൂരൽമല മുണ്ടക്കൈ പ്രദേശത്തെ ദുരിതബാധിതർ.

ടൗൺഷിപ്പിനായി എൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കൽ നിയമകുരുക്കിലായിരിക്കുന്നു. ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി കോടതി പരിഗണനയിലാണ്. നവംബർ നാലിന് ഹർജി പരിഗണിക്കും വരെ ഏറ്റെടുക്കൽ വേണ്ടെന്ന് കോടതി നിർദേശിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ; ഒരാൾ സ്ഥിരം കുറ്റവാളി
Next post വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടി അഞ്ജു കുര്യൻ