December 12, 2024

ഡോ: അനൂപിന് മികച്ച ഡോക്ടർക്കുള്ള അവാർഡ്

Share Now

കണ്ണൂർ: ദേശീയ തലത്തിലെ എൻ.ക്യു.എ.എസ് അംഗീകാരം, കായകൽപ്പ അവാർഡ് എന്നീ സുവർണ്ണ നേട്ടങ്ങൾ മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രം കരസ്ഥമാക്കുന്നതിൽ നേതൃത്വം വഹിച്ച മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.അനൂപ്.സി.ഒ ആരോഗ്യ വകുപ്പിലെ മികച്ച ഡോക്ടർക്കുള്ള അവാർഡ് കരസ്ഥമാക്കി . ആരോഗ്യ രംഗത്ത് ആത്മസമർപ്പണത്തോടുള്ള സേവന പ്രവർത്തനത്തിന്റെ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ് ഈ ബഹുമതി.

തീരദേശ ജനതയുടെ ആശ്രയകേന്ദ്രമായി മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രത്തെ മാറ്റിയെടുക്കുന്നതിൽ അശ്രാന്ത പരിശ്രമം നടത്തുന്ന ഡോ.അനൂപിൻ്റെ സേവന മികവ് തീർത്തും മാത്യകാപരമാണ്. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ നൂതന പദ്ധതികൾ നടപ്പിലാക്കുന്നതിൽ സ്തുത്യർഹമായ മികവ് പുലർത്തിയ വ്യക്തിയാണ് ഡോ: അനൂപ്.

സംസ്ഥാനത്ത് തന്നെ ആദ്യമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു എമർജൻസി ആൻ്റ് അക്യൂട്ട് കെയർ യൂണിറ്റ് സജ്ജമാക്കിയത് ഇദ്ദേഹമായിരുന്നു. ഇത് അത്യാഹിതങ്ങളിൽ തടയാൻ കഴിയുന്ന മരണങ്ങളുടെ നിരക്ക് 25% ത്തിൽനിന്നും 8% ആയി കുറക്കാൻ സാധിച്ചു .ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഹാർട്ട് സെയ്വർ, ടെലിഡോക്ടർ തുടങ്ങിയ പദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു. കൂടാതെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റ ആരോഗ്യ രംഗത്തെ ദേശീയ ഗുണനിലവാര പരിശോധകൻ കൂടി ആണ് ഡോ. അനൂപ് സി.ഒ.

കൊല്ലം ജില്ലയിലെ അഞ്ചൽ കൊട്ടുക്കൽ ചന്ദ്രശേഖരൻ പിള്ളയുടെയും ഓമന അമ്മയുടെയും മകനായ ഡോ.അനൂപ് 2009 ൽ ചൈനയിലെ ത്രീ ഗോർഗസ് യൂനിവേഴ്സിറ്റിയിൽ നിന്നും എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കി, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്ത ശേഷം വിവിധ കേന്ദ്ര ഗവണ്മെന്റ് ആശുപത്രികളിൽ സേവനം അനുഷ്ഠിച്ച ശേഷം 2016 ൽ ആരോഗ്യവകുപ്പിൽ ജോലിക്ക് പ്രവേശിച്ചു.

ഭാര്യ മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റൻ്റ് സർജൻ ഡോ.ബിനോൾ ബാബു. മകൻ വിഹാൻ . സഹോദരൻ ഡോ.അരുൺ.സി.ഒ, സഹോദര ഭാര്യ അശ്വതി.


തങ്ങളുടെ പ്രിയങ്കരനായ ഡോക്ടറുടെ അവാർഡ് നേട്ടത്തിൽ ആഹ്ലാദത്തിലാണ് മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും നാട്ടുകാരും

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടുപന്നിയെ ഇറച്ചിയാക്കിയ അഞ്ച് പേർ അറസ്റ്റിൽ
Next post വി-ഗാര്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഉറപ്പായ ഓണ സമ്മാനങ്ങളും