March 22, 2025

ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയിൽ വീണ്ടുമെത്തി; മഴയത്ത് സമരം ചെയ്യുന്നവര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും വാങ്ങി നല്‍കി സുരേഷ് ഗോപി

Share Now

ആശാ വര്‍ക്കേഴ്സിന്റെ സമരവേദിയിൽ വീണ്ടുമെത്തി മഴയത്ത് സമരം ചെയ്യുന്നവര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും വാങ്ങി നല്‍കി കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ആശാ വര്‍ക്കർമാരുടെ പ്രശ്നങ്ങൾ അറിയിക്കാനായി നാളെ ഡല്‍ഹിക്ക് പോവുകയാണെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇത് രണ്ടാം തവണയാണ് സുരേഷ് ഗോപി സമരവേദിയിൽ എത്തുന്നത്.

ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രി ജെ പി നദ്ദയെ കാണുമെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ കാണുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം നേരത്തെയും സുരേഷ് ഗോപി സമരവേദി സന്ദർശിച്ചിരുന്നു. ആശാവർക്കർമാരുടെ ആവശ്യം കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. കൂടാതെ വിഷയം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ധരിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സമരത്തിന് പിന്തുണയുമായാണ് സുരേഷ് ഗോപി ആശാവർക്കർമാരെ നേരിൽ കണ്ടത്. സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ സമരത്തിന്റെ ഭാഗമല്ലെന്നും സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം വിഷയം കേന്ദ്രസർക്കാരിനെ അറിയിക്കുന്നതിനൊപ്പം മാനദണ്ഡം പരിഷ്കരിക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

Previous post രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം കൂടുന്നു; മന്ത്രി വീണ ജോർജ്
Next post ‘സംരംഭങ്ങൾ പേപ്പറിൽ മാത്രം ഒതുങ്ങരുത്, സർക്കാരിന്റെ ഉദ്ദേശശുദ്ധി മാത്രം നല്ലത്’; നിലപാട് മാറ്റി ശശി തരൂർ