ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് നിരവധി തവണ പീഡിപ്പിച്ചെന്ന് പരാതി; 26കാരന് അറസ്റ്റില്‍
തിരുവനന്തപുരം : ഇന്‍സ്റ്റാഗ്രാം വഴി യുവതിയെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ആറ്റിങ്ങലില്‍ 26 വയസുകാരന് അറസ്റ്റിലായി. യുവതിയുമായി സൗഹൃദം നടിച്ച് അടുപ്പമുണ്ടാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആറ്റിങ്ങല്‍ പാലസ് റോഡ് മങ്കാട്ടുമൂല ദേവി ക്ഷേത്രത്തിനു സമീപം അനില്‍ അംബരം വീട്ടില്‍ നന്ദു എന്നു വിളിക്കുന്ന അദ്വൈത്(26) ആണ് ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായത്.
ആറ്റിങ്ങല്‍ സ്വദേശിനിയായ യുവതിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. ആറ്റിങ്ങല്‍ പോലീസിന് ലഭിച്ച പരാതി പ്രകാരം അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ യുവാവ് ഒളിവില്‍ പോയി. എന്നാല്‍ ഇയാള്‍ ആറ്റിങ്ങല്‍ മങ്കാട്ടുമൂല എന്ന സ്ഥലത്തുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെ എത്തുകയായിരുന്നു. ആറ്റിങ്ങല്‍ ഇന്‍സ്പെക്ടര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഗോപകുമാര്‍. ജി, സബ് ഇന്‍സ്പെക്ടര്‍മാരായ സജിത്, ജിഷ്ണു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശരത് കുമാര്‍, നിധിന് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
More Stories
പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം; ബെൻസ് കാറോടിച്ച സാബിദ് അറസ്റ്റിൽ, ലൈസൻസ് സസ്പെൻഡ് ചെയ്യും
പരസ്യ ചിത്രീകരണത്തിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ ബെൻസ് കാർ ഓടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ അറസ്റ്റിൽ . മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ്...
പുതിയ ബില്ല് തന്നെ ദുരന്തം, കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍
പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് ശശി തരൂര്‍ എംപി. ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചര്‍ച്ചക്കിടെയാണ് ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച്...
കോഴിക്കോട് റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം; അപകടം ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ
കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്വിന് ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ന് ആയിരുന്നു അപകടം നടന്നത്....
പോത്തന്‍കോട് വയോധികയുടെ കൊലപാതകം; ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
തിരുവനന്തപുരം പോത്തന്‍കോട് തങ്കമണി കൊലക്കേസില്‍ വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 65 കാരിയായ തങ്കമണിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍...
ചാര്‍ജ് മെമ്മോയ്ക്ക് പിന്നാലെ വീണ്ടും യുദ്ധം ആരംഭിച്ച് എന്‍ പ്രശാന്ത്; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം
ചാര്‍ജ് മെമ്മോ ലഭിച്ചതിന് പിന്നാലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനും കെ ഗോപാലകൃഷ്ണന് ഐഎഎസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസ് രംഗത്ത്. തന്റെ ഫേസ്ബുക്ക്...
‘എല്‍ഡിഎഫില്‍ സംതൃപ്തര്‍, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല’; മുന്നണിമാറ്റ ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി
കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറുന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. വെറുതെ സൃഷ്ടിച്ച വാര്‍ത്തയാണെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും...