March 27, 2025

കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

Share Now

ജീവിത ശൈലിയാണ്​ ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. വ്യക്​തിയുടെ ജീൻ, ജീവിക്കുന്ന പരിസ്​ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ്​ കാൻസർ വരാനുള്ള സാധ്യതയെന്നാണ്​ ഗവേഷണങ്ങൾ പറയുന്നത്​. ക്യാന്‍സര്‍ പല അവയവങ്ങളിലെയും ബാധിക്കാം. അതില്‍ പ്രധാനമായും പലരിലും ഇപ്പോള്‍ കണ്ടുവരുന്ന ഒന്നാണ് കുടലിലെ ക്യാന്‍സര്‍. വൻകുടലിലോ മലാശയത്തിലോ പോളിപ്പുകൾ ( ചെറിയ മുഴകൾ) പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം.

കോളോനോസ്കോപ്പി എന്ന പരിശോധന നടത്തിയാൽ അർബുദമാകും മുമ്പു തന്നെ ഇവയെ നീക്കം ചെയ്യാൻ സാധിക്കും. ജീവിതശൈലി, ഭക്ഷണം ഇവ നിയന്ത്രിച്ചാൽ ഒരു പരിധി വരെ ക്യാന്‍സര്‍ അഥവാ അർബുദം വരാതെ തടയാം. കുടലിലെ ക്യാന്‍സര്‍ ബാധിച്ചവരിൽ ശാസ്ത്രക്രിയയ്ക്കും കീമോതെറാപ്പിക്കും ശേഷം നട്സ് പതിവായി കഴിച്ചാൽ അർബുദം വീണ്ടും വരാനുള്ള സാധ്യത കുറവാണെന്ന് യേൽ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ബദാം, വാൾനട്ട്, ഹേസൽ നട്ട്, പെക്കൺ, അണ്ടിപ്പരിപ്പ് എന്നിവ കഴിച്ചാല്‍ കുടലിലെ അർബുദം വരാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. കുടലിലെ അർബുദം ബാധിച്ച 862 പേരിൽ അരവർഷക്കാലം നീണ്ട പഠനം നടത്തി. ആഴ്ചയിൽ ഒന്നോ രണ്ടോ ഔൺസ് നട്സ് കഴിച്ചവരിൽ 42 ശതമാനം പേർക്ക് രോഗം കുറഞ്ഞതായും 57 ശതമാനം പേർക്ക് രോഗം മാറിയതായും കണ്ടു.

5 thoughts on “കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

  1. I have not checked in here for a while because I thought it was getting boring, but the last several posts are great quality so I guess I will add you back to my daily bloglist. You deserve it my friend 🙂

Leave a Reply

Your email address will not be published. Required fields are marked *

Previous post സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് സഞ്ജീവ് ഖന്ന അധികാരമേറ്റു
Next post ‘മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല, മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്’; ബലാൽസംഗ കേസിൽ സിദ്ദിഖിന്റെ മറുപടി സത്യവാങ്മൂലം സുപ്രീംകോടതിയിൽ