December 12, 2024

കേൾവി ലഭിക്കാൻ കുഞ്ഞു തേജസിനായി കൈകോർക്കാം

Share Now

തിരുവനന്തപുരം നെടുമങ്ങാട്. പുലിപ്പാറ തടത്തരികത്ത് തേജസ് ഭവനിൽ ഓട്ടോ ഡ്രൈവറായ ഉണ്ണി- ശരണ്യ ദമ്പതികളുടെ മൂന്നു വയസ്സുകാരനായ തേജസ് . സാധാരണ കുട്ടികളെപ്പോലെ കളിച്ചും ചിരിച്ചും കഥാപുസ്തകങ്ങൾ നോക്കിയും ഒക്കെ ഇവൻ സജീവമായി ഓടി നടക്കുന്നു. എന്നാൽ തേജസിനെയും അവന്റെ മാതാപിതാക്കളെയും ഏറെ അലട്ടുന്ന, വിഷമിപ്പിക്കുന്ന കാര്യം ജന്മനാ തന്നെ കുഞ്ഞിന് ട്രീചർ കോളിൻസ് സിൻഡ്രോം Trecher Colins Syndrom എന്ന അപൂർവ്വ രോഗം ബാധിച്ചു എന്നതും ഇതു കാരണം കുട്ടിയുടെ കേൾവിക്കു തകരാർ വന്നതും ആണ്.

എല്ലുകളുടെ വളർച്ചയ്ക്ക് ഉൾപ്പെടെ പലവിധ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഏറ്റവും അലട്ടുന്ന കാര്യം ഇവന് സംസാരിക്കാനും കേൾക്കാനും കഴിയില്ല എന്നത് തന്നെയാണ്. കഴിഞ്ഞ രണ്ടര വർഷമായി ഇവർ പലവിധത്തിൽ കുഞ്ഞിന് ചികിത്സ നൽകുന്നു. നിഷിന്റെ സാന്നിധ്യത്തിൽ അവന് കേൾവിക്കുള്ള ഉപകരണം വെച്ച് ക്ലാസുകൾ നൽകുന്നു. ഇതിൽ അവൻ കുറച്ച് മെച്ചപ്പെട്ടു വന്നിട്ടുണ്ട്.ഒന്നും സംസാരിക്കാതെ ഇരുന്ന കുഞ്ഞ് അച്ച,അമ്മ എന്നൊക്കെ അവ്യക്തമായി പറഞ്ഞു തുടങ്ങി.ഇതിൻ്റെ തുടർച്ചയായി കുഞ്ഞിന് സ്ഥിരമായി കേൾവി കിട്ടാൽ ഇതേ ഉപകരണം വാങ്ങി ഘടിപ്പിക്കണം.

ബാംഗളൂർ നിന്നു 8 ലക്ഷത്തോളം വില വരുന്ന ഉപകരണം വാങ്ങണം.ഇത് ഘടിപ്പിച്ചാൽ ഈ കുഞ്ഞിന് കേൾവി ശക്തി കിട്ടും അതോടൊപ്പം തന്നെ അവന് സംസാരിക്കാനുള്ള ശേഷിയും കൈവരും എന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ചികിത്സയിൽ ഇത് ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തതു കൊണ്ടാണ് ഉപകരണം വാങ്ങാൻ ഡോക്ടർ നിർദേശം നൽകിയത്. എന്നാൽ ഓട്ടോറിക്ഷ തൊഴിലാളി കൂടിയായ ഉണ്ണിക്കും വീട്ടമ്മയായ ശരണ്യക്കും ഈ തുക കണ്ടെത്തുക എന്നത് ഏറെ പ്രയാസകരമാണ്.വാട്സാപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഒക്കെ ചെറിയ പ്രചരണത്തിൽ ഇപ്പോൾ 5 ലക്ഷത്തോളം രൂപ ഇവർക്ക് സ്വരൂപിക്കാൻ കഴിഞ്ഞു. കള്ളിക്കാട് ഫെഡറൽ ബാങ്കിലുള്ള ശാഖയിൽ ഇത് ഇപ്പൊൾ സുരക്ഷിതമാണ്. എന്നാൽ ഇനിയും മൂന്നു ലക്ഷത്തോളം രൂപ കൂടെ ഉണ്ടെങ്കിൽ ഈ ഉപകരണം വാങ്ങാൻ അവർക്ക് കഴിയുകയുള്ളൂ. അതിനായി സുമനസുകൾ ഒന്ന് ചേരണം. ഇനിയും ഇവർക്ക് സഹായം എത്തണം. കുഞ്ഞു തേജസ് നമ്മൾ പറയുന്നത് കേട്ട് അവന് പഠിക്കാനും പ്രകൃതിയെ അറിയാനും അവനു സംസാരിക്കാനും അവൻറെ മനസ്സിലുള്ള വികാരങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകാനും കഴിയണം. അതിന് നമ്മൾ തീർച്ചയായും കൈകോർക്കണം.

സഹായത്തിനായി.

SARANYA SS
Alc No. 12980100179141
FEDERAL BANK
KALLIKADU BRANCH
IFSC: FDRL0001298

Google pay SARANYA :- 8281557283

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗ്ലാം സ്റ്റുഡിയോയുടെ പുതിയ സലൂൺ ആലുവയിൽ ആരംഭിച്ചു
Next post കരമന ആറ്റിൽ സ്ത്രീയെ കാണാതായി എന്ന് സംശയം ഇന്നും തെരച്ചിൽ