December 12, 2024

സ്ത്രീകള്‍ എപ്പോഴും സ്വതന്ത്ര്യരായിരിക്കണം, തുല്യതയില്‍ വിശ്വസിക്കണം.. പക്ഷെ ആ തുല്യത എനിക്ക് വേണ്ട: സ്വാസിക

Share Now

ഭര്‍ത്താവിന്റെ കാല്‍ തൊട്ട് തൊഴുന്ന താന്‍ ഭര്‍ത്താവിന്റെ കീഴില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നയാളാണെന്ന് നടി സ്വാസിക പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. സ്വാസികയുടെ വാക്കുകള്‍ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അതില്‍ ഓവറായ ചര്‍ച്ചകളിലേക്കൊന്നും തനിക്ക് പോകണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്വാസിക ഇപ്പോള്‍.

ഞാന്‍ എന്റെ അഭിപ്രായമാണ് പറഞ്ഞത്. എന്റെ സ്വകാര്യ ജീവിതം ഇങ്ങനെ ജീവിക്കാനാണ് തീരുമാനിച്ചത്. ഭര്‍ത്താവിന്റെ താഴെ ജീവിക്കാനാണ് ഞാന്‍ തീരുമാനിച്ചത്. ടീനേജ് പ്രായത്തിലേ തീരുമാനിച്ചതാണ്. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. എന്റെ അച്ഛനും അമ്മയും അങ്ങനെയാണോ എന്ന് ചോദിച്ചാല്‍ അല്ല. അമ്മൂമ്മയും അങ്ങനെയല്ല.

ഞാന്‍ എന്തുകൊണ്ടോ അങ്ങനെ തീരുമാനിച്ചു. അങ്ങനെ ജീവിക്കാനാണ് പോകുന്നതെന്നേ എനിക്കറിയൂ. അത് കൊണ്ടാണ് കാല് പിടിക്കുന്നതും പാത്രം കഴുകുന്നതുമൊക്കെ. നിങ്ങള്‍ക്ക് അത് തെറ്റായിരിക്കും. ഇതാണ് ഉത്തമ സ്ത്രീയെന്ന് ഞാനൊരിക്കലും പറയില്ല. സ്ത്രീകള്‍ എപ്പോഴും സ്വതന്ത്ര്യരായിരിക്കണം. അവര്‍ തുല്യതയില്‍ വിശ്വസിക്കണം.

പക്ഷെ എനിക്ക് ഈ പറഞ്ഞ തുല്യത കുടുംബ ജീവിതത്തില്‍ എനിക്ക് വേണ്ട. ഓരോരുത്തര്‍ക്കും അവരവരുടെ രീതിയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ മനസമാധാനം ഞാന്‍ കാണുന്നത് ഇങ്ങനെ ജീവിക്കുമ്പോഴാണ്. അച്ഛനും ഭര്‍ത്താവും പറയുന്നത് കേട്ട് തീരുമാനമെടുക്കാനും ഒരു കാര്യം അവരോട് ചോദിച്ച് ചെയ്യാനും എനിക്കിഷ്ടമാണ്.

അത് വലിയൊരു പ്രശ്‌നമായി എന്റെ ജീവിതത്തില്‍ ഇതുവരെ വന്നിട്ടില്ല. മൂന്നാമതൊരാള്‍ ഇതില്‍ സ്വാധീനിക്കപ്പെടരുത്. ഇതാണ് ശരിയെന്ന് ഞാന്‍ പറയില്ല. പക്ഷെ എന്തൊക്കെ മാറ്റം സമൂഹത്തില്‍ വന്നാലും ഞാന്‍ ഇങ്ങനെ തന്നെ ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രായം കഴിയുമ്പോഴും ആളുകളുമായി ഇടപഴകുമ്പോഴും ചിന്താഗതി മാറുമെന്ന് പറയും.

പക്ഷെ എനിക്ക് മാറ്റേണ്ട. ഓവറായ ചര്‍ച്ചകളിലേക്കൊന്നും എനിക്ക് പോകേണ്ട. തനിക്കാ പഴയ രീതിയില്‍ ഇരുന്നാല്‍ മതി. ആളുകള്‍ പറയുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം കൊടുക്കുന്നു എന്നാണ്. പക്ഷെ നിങ്ങള്‍ ജീവിക്കുന്ന രീതിയാണ് ശരി. എന്നെ പോലെ ആരും ജീവിക്കരുത് എന്നാണ് തന്റെ അഭിപ്രായം എന്നാണ് സ്വാസിക പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പുകയല്ലാതെ ഒന്നും കാണനാകുന്നില്ല, കാഴ്‌ചാപരിധി പൂജ്യമായി ചുരുങ്ങി; ഡൽഹി വിമാനത്താവളത്തിൽ പ്രതിസന്ധി
Next post ‘ഇ പി സഹോദരനെപ്പോലെ, എനിക്കെതിരെ പറയുമെന്ന് തോന്നുന്നില്ല, ആത്മകഥ വിവാദത്തിന് പിന്നില്‍ പി ശശിയും ലോബിയും’, പി വി അന്‍വര്‍