December 12, 2024

ഐശ്വര്യ റായ്‌യെ ഒരുപാട് പീഡിപ്പിച്ചു, തോളെല്ല് ഒടിച്ചിട്ടുണ്ട്, എന്നെയും ഏറെ ഉപദ്രവിച്ചു; സല്‍മാന്‍ ഖാനെതിരെ മുന്‍കാമുകി സോമി അലി

Share Now

സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍കാമുകി സോമി അലി. നടിയും മോഡലുമായ സോമി അലി എട്ട് വര്‍ഷത്തോളം സല്‍മാന്‍ ഖാന്റെ കാമുകി ആയിരുന്നു. സല്‍മാന്‍ ഖാനില്‍ നിന്നും കടുത്ത ശാരീരിക പീഡനങ്ങള്‍ നേരിട്ടുണ്ട് എന്നാണ് സോമി അലി പറയുന്നത്. താന്‍ മാത്രമല്ല ഐശ്വര്യ റായ്‌യും കടുത്ത പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും നടി പറയുന്നുണ്ട്.

എന്നെ പീഡിപ്പിച്ചതിന്റെ പാതി പോലും സംഗീതയോടും കത്രീനയോടും (സല്‍മാന്‍ ഖാന്റെ മുന്‍ കാമുകിമാരായ സംഗീത ബിജ്ലാനിയും കത്രീന കൈഫും) ചെയ്തിട്ടില്ല. എന്നാല്‍, ഐശ്വര്യ റായ്‌യെ ഏറെ പീഡിപ്പിച്ചിട്ടുണ്ട്. ഐശ്വര്യ റായിയുടെ തോളെല്ല് ഒടിക്കുക വരെ ചെയ്തിട്ടുണ്ട്.

കത്രീനയോട് എന്താണ് ചെയ്തതെന്ന് അറിയില്ല. സല്‍മാന്‍ ചെയ്തതു വച്ചുനോക്കിയാല്‍ ബിഷ്ണോയ് അയാളെക്കാള്‍ എത്രയോ നല്ലയാളാണ്. ഒരിക്കല്‍ സല്‍മാന്‍ എന്നെ മര്‍ദിച്ചപ്പോള്‍ എന്റെ വീട്ടുകാര്‍ വാതിലില്‍ മുട്ടി വെറുതെ വിടാന്‍ കേണപേക്ഷിച്ച സംഭവം വരെയുണ്ടായിട്ടുണ്ട്. നടി തബു വരെ എന്റെ അവസ്ഥ കണ്ട് കരഞ്ഞിട്ടുണ്ട്.
കടുത്ത പുറംവേദനയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ഞാന്‍. ആ സമയത്താണ് തബു വരുന്നത്. എന്റെ അവസ്ഥ കണ്ട് അവള്‍ കരഞ്ഞു. എന്നാല്‍, സല്‍മാന്‍ തന്നെ കാണാന്‍ വരികയോ തിരിഞ്ഞുനോക്കുകയോ ചെയ്തില്ല. സല്‍മാന്‍ ഖാനില്‍ നിന്നും നേരിട്ട പീഡനങ്ങളെ കുറിച്ച് എന്റെ അമ്മയ്ക്കും ഉറ്റ സുഹൃത്തുക്കള്‍ക്കും മാത്രമേ അറിയാമായിരുന്നുള്ളു.

സല്‍മാനുമായുള്ള ബന്ധത്തെ കുറിച്ചു വിശദമായി ഒരു പുസ്തകം എഴുതുന്നുണ്ട്. അതില്‍ എല്ലാം വിശദമായി വിവരിക്കും എന്നാണ് സോമി അലി വെളിപ്പെടുത്തിയിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് സോമി അലി സംസാരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുള്ള പരാമർശം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു, കേന്ദ്ര സഹമന്ത്രിക്കെതിരെ ഇന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത് രണ്ട് കേസുകൾ
Next post ഷൊർണൂർ ട്രെയിൻ അപകടം; കാണാതായ തമിഴ്നാട് സ്വദേശിക്കായി ഇന്ന് തിരച്ചിൽ തുടരും, കരാറുകാരനെതിരെ നിയമ നടപടി