January 19, 2025

ലൈംഗിക ദാരിദ്ര്യം പിടിച്ച സമൂഹത്തെ കുറിച്ച് ആശങ്കപ്പെടണ്ട, രസവും സുഖവുമുള്ള ഉടുപ്പിടൂ: റിമ കല്ലിങ്കല്‍

Share Now

നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ടുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കുറിപ്പുമായി നടി റിമ കല്ലിങ്കല്‍. തങ്ങള്‍ക്ക് ധരിക്കുമ്പോള്‍ രസവും സുഖവും തോന്നുന്ന ഉടുപ്പിടാം, ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടണ്ട എന്നാണ് റിമ പറയുന്നത്.

”പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്” എന്നാണ് റിമ കല്ലിങ്കലിന്റെ കുറിപ്പ്.

ബോബി ചെമ്മണ്ണൂരിനെതിരെ പ്രതികരിച്ചതിന് പിന്നാലെ ഹണി റോസിനതിരെ കടുത്ത സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. നടിയുടെ വസ്ത്രധാരണം അടക്കം പരാമര്‍ശിച്ചായിരുന്നു ആക്ഷേപം ഉയര്‍ന്നത്. പിന്നാലെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെയും ഹണി പരാതി നല്‍കുകയും ഇവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.

മുപ്പതോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. യൂട്യൂബില്‍ തന്റെ ചിത്രം വച്ച് മോശം തമ്പ്‌നെയിലോട് കൂടി വീഡിയോ പോസ്റ്റ് ചെയ്ത 20 പേര്‍ക്കെതിരെയും ഉടന്‍ പരാതി നല്‍കുമെന്നും ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ പൊലീസിന് കൈമാറുമെന്നും ഹണി പറഞ്ഞു. ബോബി ചെമ്മണ്ണൂരിനെതിരെ മാത്രമല്ല താന്‍ പോരാട്ടം നടത്തുന്നത് എന്നാണ് ഹണി റോസ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുന്ന രീതി’;സിബിഐയിൽ വിശ്വാസമില്ല, നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാർ കേസിലെ കുഞ്ഞുങ്ങളുടെ അമ്മ
Next post ഹണിയുടെ വസ്ത്രങ്ങള്‍ സഭ്യതയുടെ അതിര് ലംഘിക്കുന്നതാണ്, വാക്കുകള്‍ക്ക് മിതത്വം വേണമെങ്കില്‍ വസ്ത്രധാരണത്തിനും മിതത്വം വേണം: രാഹുല്‍ ഈശ്വര്‍